കെ.വി. തോമസ് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ആകും: പുതുതായി രണ്ട് ജനറല്‍ സെക്രട്ടറിമാര്‍ കൂടി

admin

തിരുവനന്തപുരം: കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പില്‍ സീറ്റ് നഷ്ടപ്പെട്ട കെ.വി. തോമസിന് വര്‍ക്കിംഗ് പ്രസിഡന്റ് പദവി നല്‍കുവാന്‍ തീരുമാനമായി. ഇതോടൊപ്പം രണ്ട് പുതിയ ജനറല്‍ സെക്രട്ടറിമാരെ കൂടി നിയമിച്ച് കെ.പി.സി.സി. പട്ടിക വിപുലീകരണ കാര്യത്തിലും കേരളത്തിലെ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയായി. തൊടുപുഴ സ്വദേശിയായ അശോകനാണ് പട്ടികയില്‍ ഉള്ള ജനറല്‍ സെക്രട്ടറിമാരില്‍ ഒരാള്‍. ഉമ്മന്‍ചാണ്ടിയുടെ ഗ്രൂപ്പുകാരനായ മറ്റൊരു ജനറല്‍ സെക്രട്ടറിയുടെ പേര് പുറത്ത് വന്നിട്ടില്ല. തെരെഞ്ഞെടുപ്പ് കാലത്തും കെ.പി.സി.സി. പുനസംഘടന സമയത്തും പൂര്‍ണ്ണമായി തഴയപ്പെട്ട കെ.വി. തോമസിന് കെ. സി വേണുഗോപാലിന്റെ ഇടപെടലോടെയാണ് ഹൈക്കമാന്‍ഡ് വര്‍ക്കിംഗ് പ്രസിഡന്റ് പദവി നല്‍കുന്നത്. യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തിനുവേണ്ടി കെ.വി. തോമസ് ശ്രമിച്ചെങ്കിലും അത് നല്‍കില്ലെന്ന തീരുമാനത്തില്‍ എല്ലാ ഗ്രൂപ്പുകളും ഉറച്ചുനിന്നു. യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയണമെന്ന് എ ഗ്രൂപ്പ് ബെന്നി ബെഹനാനോട് ആവശ്യപ്പെട്ടുവെങ്കിലും സ്ഥാനം രാജി വയ്ക്കുവാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. സ്വന്തം നിലക്ക് ബെന്നി രാജി വയ്ക്കുവാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. സ്വന്തം നിലക്ക് ബെന്നി രാജി വയ്ക്കുവാന്‍ തയ്യാറായില്ലെങ്കില്‍ ഹൈക്കമാന്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്തി അദ്ദേഹത്തെ രാജി വയ്പിച്ച് എം.എം. ഹസന് നല്‍കുമെന്ന വിവരവും പുറത്തുവരുന്നുണ്ട്
റിപ്പോര്‍ട്ട് : സുമോദ് കോവിലകം

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബാര്‍ കോഴ കേസില്‍ കെ.എം. മാണി നിരപരാധി : സമരം നടത്തിയത് രാഷ്ട്രീയ തന്ത്രം മാത്രം: തുറന്ന് പറച്ചിലുമായി എല്‍.ഡി.എഫ് കണ്‍വീനര്‍

തിരുവനന്തപുരം കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് കെ. എം മാണിക്കെതിരെ ഉയര്‍ന്ന ബാര്‍കോഴ കേസില്‍ അദ്ദേഹം നിരപരാധി ആയിരുന്നുവെന്നും ഗവണ്‍മെന്റിനെതിരായ രാഷ്ട്രീയ ആരോപണത്തെ എല്‍.ഡി.എഫ് ഉപയോഗിക്കുകയായിരുന്നു എന്നുമുള്ള വിവാദ പരാമര്‍ശവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ വിജയരാഘവന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചില തുറന്ന് പറച്ചിലുകള്‍ വിജയരാഘവന്‍ നടത്തിയിരിക്കുന്നത്. ജോസ് കെ. മാണി വിഭാഗം എല്‍.ഡി.എഫ് ലേക്ക് വരുവാനിരിക്കെയാണ് ഇടതുപക്ഷം കഴിഞ്ഞ കാലത്ത് നടത്തി ഏറ്റവും വലിയ സമരത്തെ എല്‍.ഡി.എഫ് കണ്‍വീനര്‍ തന്നെ […]

You May Like

Subscribe US Now