കാഞ്ഞിരപ്പള്ളിവിട്ട് രാജ്യസഭയിലേക്കില്ല : എന്‍. ജയരാജ്

author

തിരുവനന്തപുരം: ജോസ് കെ. മാണി രാജിവെച്ച രാജ്യസഭാസീറ്റില്‍ കാഞ്ഞിരപ്പള്ളി എം.എല്‍.എ. എന്‍.ജയരാജിനെ മത്സരിപ്പിക്കുവാനുള്ള ആലോചന സജീവമായിരിക്കെ കാഞ്ഞിരപ്പള്ളി മണ്ഡലം വിട്ട് രാജ്യസഭയിലേക്കില്ലെന്ന തീരുമാനം ജയരാജ് പാര്‍ട്ടി ചെയര്‍മാന്‍ ജോസ്. കെ. മാണിയെ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രി അടക്കമുള്ള എല്‍.ഡി.എഫ് നേതാക്കളെ കണ്ട ജോസ് കെ. മാണി എന്‍. ജയരാജിനെ രാജ്യസഭ സ്ഥാനാര്‍ത്ഥി ആക്കുവാനുള്ള സുചന നല്‍കിയെന്നാണ് വിവരം. കാഞ്ഞിരപ്പള്ളി സീറ്റ് സിപിഐ ക്ക് വിട്ടുകൊടുത്ത് പ്രശ്‌നങ്ങള്‍ ഇല്ലാതെ എല്‍.ഡി.എഫ് ല്‍ മുന്നോട്ട് പോകുവാനാണ് ജോസ് കെ. മാണി ഇത്തരം ഒരു ഫോര്‍മുല മുന്നോട്ട് വയ്ക്കുന്നത്. എന്നാല്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥി ആകുവാന്‍ ഇല്ലെന്നും കാഞ്ഞിരപ്പള്ളി സീറ്റ് കിട്ടിയില്ലെങ്കില്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും എന്‍. ജയരാജ് എം.എല്‍.എ വ്യക്തമാക്കി. കാഞ്ഞിരപ്പള്ളി വിട്ടുകൊടുത്താല്‍ വിജയസാധ്യതയുള്ള മറ്റ് സീറ്റുകള്‍ സിപിഐ ക്ക് മത്സരിക്കാന്‍ ജില്ലയില്‍ ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കാഞ്ഞിരപ്പള്ളി സിറ്റിംഗ് എം.എല്‍.എ യായ ജയരാജിനെ രാജ്യസഭയിലേക്ക് അയക്കാന്‍ ജോസ് കെ. മാണി നീക്കം നടത്തിയത്. ജയരാജ് വിസമ്മതം അറിയിച്ചതോടെ മറ്റ് പേരുകള്‍ ജോസ് കെ. മാണിക്ക് പരിഗണിക്കേണ്ടിവരും. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുവാന്‍ ഒരുങ്ങുന്ന ജോസ്. കെ. മാണി പാലാക്ക് പകരം കടുത്തുരുത്തിയില്‍ മത്സരിക്കുമെന്നാണ് സൂചന. കടുത്തുരുത്തിയില്‍ മത്സരിക്കുവാന്‍ ആഗ്രഹിക്കുന്ന ജോസ്. കെ. മാണിയുടെ വിശ്വസ്തന്‍ സ്റ്റീഫന്‍ ജോര്‍ജ്ജിന് രാജ്യസഭ കൊടുക്കുവാനും സാധ്യതയുണ്ട്. ഇതിനിടെ ജോസ് വിഭാഗം മത്സരിച്ചിരുന്ന ഏറ്റുമാനൂര്‍ സീറ്റ് സിപിഐ(എം) തന്നെ മത്സരിക്കും. സിറ്റിംഗ് എം.എല്‍.എ സുരേഷ് കുറുപ്പിന് പകരം കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ ആയിരിക്കും ഇത്തവണ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. ജോസ് കെ. മാണി വിഭാഗത്തെ എല്‍.ഡി.എഫ് മുന്നണിയില്‍ ഉള്‍പ്പെടുത്തിയതോടെ ഈ വിഭാഗത്തിന് ബോര്‍ഡ് കോര്‍പ്പറേഷന്‍ പങ്കാളിത്തം ഉള്‍പ്പെടെയുള്ള തീരുമാനം അടുത്ത എല്‍.ഡി.എഫ് യോഗത്തില്‍ തന്നെയുണ്ടാകും. അഞ്ചിലധികം കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കേരള കോണ്‍ഗ്രസ്സിന് ലഭിക്കുമെന്നാണ് സൂചന.
റിപ്പോര്‍ട്ട് : സുമോദ് കോവിലകം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സി​ബി​ഐ​യെ വി​ല​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്കം അ​ധാ​ര്‍​മി​കം; വി​മ​ര്‍​ശ​ന​വു​മാ​യി ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സി​ബി​ഐ​യെ വി​ല​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്കം അ​ധാ​ര്‍​മി​ക​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സി​പി​എം നേ​താ​ക്ക​ള്‍ കു​ടു​ങ്ങു​മെ​ന്നാ​യ​പ്പോ​ള്‍ സി​ബി​ഐ​യെ വി​ല​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. ഈ ​തീ​രു​മാ​ന​ത്തി​ല്‍​നി​ന്ന് സ​ര്‍​ക്കാ​ര്‍ പി​ന്‍​മാ​റ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആവശ്യപ്പെട്ടു. അ​ഴി​മ​തി​ക്കാ​രെ സം​ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​ത്. സി​ബി​ഐ ചോ​ദ്യം ചെ​യ്യു​മെ​ന്ന് വ​ന്ന​പ്പോ​ള്‍ സിപി​എ​മ്മി​ന് ഹാ​ലി​ള​കി. അ​ഴി​മ​തി​ക്കേ​സു​ക​ള്‍ അ​ന്വേ​ഷി​ക്കേ​ണ്ട എ​ന്ന സി​പി​എം നി​ല​പാ​ട് ആ​ത്മ​ഹ​ത്യാ​പ​ര​മാ​ണ്. മു​ഖ്യ​മ​ന്ത്രി​യെ ര​ക്ഷി​ക്കാ​നാ​ണ് ശ്ര​മം ന​ട​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Subscribe US Now