കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടുകൊടുക്കില്ല : നിലപാട് കടുപ്പിച്ച് സിപിഐ : എന്‍.സി.പി ക്ക് പിന്നാലെ സിപിഐ കൂടി രംഗത്തുവന്നതോടെ ജോസ് കെ. മാണിയുടെ എല്‍.ഡി.എഫ് പ്രവേശനം ആശങ്കയില്‍

author

തിരുവനന്തപുരം : സിപിഐ യുടെ കൈവശം ഇരിക്കുന്ന കാഞ്ഞിരപ്പള്ളി സീറ്റ് ജോസ് കെ. മാണി എല്‍.ഡി.എഫ് ല്‍ എത്തിയാലും അവര്‍ക്ക് വിട്ടുകൊടുക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ”കാഞ്ഞിരപ്പള്ളി വിട്ട് നല്‍കുവാന്‍ സിപിഐ തയ്യാറാണെന്ന നിലപാട് ഞങ്ങള്‍ ആരോടും പറഞ്ഞിട്ടില്ല. ഘടക കക്ഷികളുടേയെല്ലാം സീറ്റ് ഏറ്റെടുത്ത് ജോസ് കെ. മാണിയെ എല്‍.ഡി.എഫ് ലേക്ക് സ്വീകരിക്കേണ്ടതില്ല” കാനം പറഞ്ഞു. സിറ്റിംഗ് എം.എല്‍.എ യായ മാണി സി. കാപ്പനെ ഒഴിവാക്കി ജോസ് കെ. മാണി വിഭാഗത്തിന് സീറ്റ് നല്‍കാനുള്ള നീക്കത്തിലും കടുത്ത എതിര്‍പ്പാണ് സിപിഐ സ്വീകരിക്കുന്നത്. സിപിഐ(എം) അവരുടെ സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തുമ്പോള്‍ ഘടകകക്ഷികള്‍ എന്തിന് ത്യാഗം ചെയ്ത് ജോസ് കെ. മാണിയെ സ്വീകരിക്കണം എന്നാണ് സിപിഐയുടെ ചോദ്യം. സിപിഐ(എം) സിറ്റിംഗ് സീറ്റുകള്‍ ആയ ഏറ്റുമാനൂര്‍, ഇരിങ്ങാലക്കുട, പേരാമ്പ്ര, തുടങ്ങിയവയെല്ലാം യു.ഡി.എഫ് ല്‍ ആയിരുന്നപ്പോള്‍ ജോസ്. കെ. മാണി വിഭാഗം മത്സരിച്ചിരുന്നതാണ്. എന്നാല്‍ ഇവയൊന്നും കേരള കോണ്‍ഗ്രസ് (എം) എല്‍.ഡി.എഫ് ലേക്ക് വരുമ്പോള്‍ സിപിഐ(എം) വിട്ടുകൊടുക്കുന്നില്ല. എന്‍.സി.പി. യുടെ സിറ്റിംഗ് സീറ്റായ പാല എന്‍.ഡി.എ ഒഴിഞ്ഞുകൊടുക്കണം എന്നാണ് സിപിഐ(എം) പറയുന്നത്. ഇത് എങ്ങനെ അംഗീകരിക്കാന്‍ കഴിയും എന്നാണ് ഒരു പ്രമുഖ എന്‍.സി.പി. നേതാവ് ചോദിച്ചത്. എന്‍.സി.പിക്ക് പിന്നാലെ സിപിഐ യും കൂടി നിലപാട് കടുപ്പിക്കുമ്പോള്‍ ജോസ് കെ. മാണി വിഭാഗം കടുത്ത ആശങ്കയിലാണ്. ഓരോ ദിവസം കഴിയുന്തോറും ജില്ലാതല നേതാക്കള്‍ മറ്റ് പാര്‍ട്ടികളിലേക്ക് ചേക്കേറുകയാണ്. ഏതെങ്കിലും മുന്നണിയില്‍ ഉടനെ കയറണമെന്ന പാര്‍ട്ടി എം.എല്‍.എ മാരായ ജയരാജിന്റെയും റോഷി അഗസ്റ്റിന്റെയും കടുത്ത നിലപാടും ജോസ് കെ. മാണിക്ക് മുന്‍പിലുണ്ട്. ജോസ്. കെ. മാണി വിഭാഗത്തെ കൈവിടില്ലെന്ന് സിപിഐ(എം) പറയുമ്പോഴും എല്‍.ഡി.എഫ് ലെ പ്രമുഖ ഘടക കക്ഷികളെയെല്ലാം പിണക്കിക്കൊണ്ട് കേരള കോണ്‍ഗ്രസ്സിനെ എങ്ങനെ എല്‍.ഡി.എഫ് ലെടുക്കും എന്ന വിഷമഘട്ടത്തെയാണ് സിപിഐ(എം) നേതൃത്വം നേരിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍: മികച്ച ചിത്രം വാസന്തി, സുരാജ് മികച്ച നടന്‍, കനി മികച്ച നടി

തിരുവനന്തപുരം: 50-ാമത് സംസ്ഥാന പ്രഖ്യാപിച്ചു. വികൃതി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ സിനിമകളിലെ പ്രകടനത്തിന് സുരാജ് വെഞ്ഞാറമൂട് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ബിരിയാണി എന്ന സിനിമയിലെ കഥാപാത്രത്തിന് കനി കുസൃതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സ്വഭാവ നടനായി ഫഹദ് ഫാസില്‍ (കുമ്ബളങ്ങി നൈറ്റ്‌സ്), സ്വാസിക (വാസന്തി) മികച്ച സ്വഭാവ നടിയായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനായി ജല്ലിക്കട്ട് സംവിധാനം ചെയ്ത ലിജോ ജോസ് പല്ലിശ്ശേരി അര്‍ഹനായി. ഇത്തവണ 119 ചിത്രങ്ങളാണ് അവാര്‍ഡിനായി മത്സരരംഗത്തുണ്ടായിരുന്നത്. […]

You May Like

Subscribe US Now