കോടിയേരി പാര്‍ട്ടി സെക്രട്ടറി പദവി ഒഴിഞ്ഞു : ദിവസങ്ങള്‍ക്ക് മുന്‍പേ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് കേരള ന്യൂസ് ഹണ്ട് : കോടിയേരി വിടപറയുന്നത് സജീവ രാഷ്ട്രീയത്തോട് തന്നെ

author

തിരുവനന്തപുരം : സിപിഐ(എം) സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞു. ആരോഗ്യപരമായ കാരണങ്ങളാല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ കഴിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ന് നടന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ കോടിയേരി തന്റെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോടിയേരി പാര്‍ട്ടി പദവി ഒഴിയുന്ന വാര്‍ത്ത ഈ മാസം മൂന്നിന് തന്നെ കേരള ന്യൂസ് ഹണ്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കടുത്ത ആരോഗ്യ പ്രശ്‌നങ്ങളും പുത്രനായ ബിനീഷ് ഇ ഡി കേസില്‍ ജയിലില്‍ ആയതുമാണ് പദവി ഒഴിയുവാന്‍ കോടിയേരിയെ പ്രേരിപ്പിച്ചത്. ബിനീഷ് കേസില്‍ പെട്ടപ്പോള്‍ മുതല്‍ തന്നെ പാര്‍ട്ടി സെക്രട്ടറി പദവിയില്‍ നിന്ന് ഒഴിവാക്കണമെന്ന് കോടിയേരി പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പുത്രന്റെ അറസ്റ്റിന്റെ പേരില്‍ സെക്രട്ടറി രാജിവയ്‌ക്കേണ്ടതില്ല എന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. എന്നാല്‍ താന്‍ പാര്‍ട്ടി സെക്രട്ടറിയായി തുടരുന്നിടത്തോളം കാലം ബിനീഷിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കില്ല എന്ന് മനസ്സിലാക്കിയാണ് അദ്ദേഹം സ്വയം ഒഴിയാന്‍ തയ്യാറായത്. ഇതുകൂടാതെ കടുത്ത ആരോഗ്യ പ്രശ്‌നങ്ങളും അദ്ദേഹത്തെ അലട്ടുന്നുണ്ട്. ആദ്യം ചികിത്സിച്ച് ഭേദമായ കാന്‍സര്‍ രോഗം വീണ്ടും അദ്ദേഹത്തെ പിടിമുറുക്കിയിരിക്കുകയാണ്. കടുത്ത പ്രമേഹ രോഗി കൂടിയായ അദ്ദേഹത്തിന് നിരന്തരമായ കീമോ ചികിത്സ മൂലം യാത്ര ചെയ്യുവാന്‍ പോലും പറ്റാത്ത സാഹചര്യമാണുള്ളത്. ഇതൂകൂടാതെ പുത്രന്‍ ജയിലില്‍ ആയത് അദ്ദേഹത്തെ മാനസികമായും തകര്‍ത്തു. സെക്രട്ടറി പദവി ഒഴിയുവാന്‍ അദ്ദേഹത്തിനുമേല്‍ കുടുംബത്തില്‍ നിന്നും സമ്മര്‍ദ്ദം ഉണ്ടായതായാണ് സൂചന. പിണറായി വിജയന് ശേഷം ആലപ്പുഴ സമ്മേളനത്തില്‍ 2015 ലാണ് കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറി പദവിയില്‍ എത്തുന്നത്. 2018 ലെ സമ്മേളനത്തില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2016 ല്‍ നിയമസഭ തെരെഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിച്ച അദ്ദേഹത്തിന് എല്‍.ഡി.എഫ് മുന്നണിയെ അധികാരത്തിലെത്തിക്കുവാന്‍ സാധിച്ചു. പാര്‍ട്ടി പദവിയില്‍ നിന്ന് അവധിയെടുത്തു എന്ന സാങ്കേതിക പദപ്രയോഗം നടത്തുന്നുണ്ടെങ്കിലും സജീവ രാഷ്ട്രീയത്തില്‍ നിന്നുള്ള വിടവാങ്ങലാണ് കോടിയേരി നടത്തിയിരിക്കുന്നത്. ഇന്ന് നടന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇന്ന് അദ്ദേഹം അത് സൂചിപ്പിക്കുകയും ചെയ്തു. മക്കളുടെ തെറ്റിന്റെ പേരില്‍ അപമാനിതനായി പടിയിറങ്ങേണ്ടിവരുന്ന ആദ്യ പാര്‍ട്ടിസെക്രട്ടറി എന്ന ദുഷ്‌പേരും പേറിയാണ് കോടിയേരി പടിയിറങ്ങുന്നു. കണ്ണൂര്‍ രാഷ്ട്രീയത്തില്‍ നിന്നുള്ള ഒരു മിതഭാഷിയുടെ വിടവാങ്ങലിന് കൂടിയാണ് എ.കെജി. സെന്റര്‍ സാക്ഷിയായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണം; മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണത്തില്‍ മൂന്ന് ജവന്മാര്‍ക്ക് വീരമൃത്യു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് പാകിസ്ഥാന്റെ ആക്രമണം. നിയന്ത്രണ രേഖയ്ക്ക് സമീപം ബാരമുള്ളയിലാണ് സംഭവം. ആക്രമണത്തില്‍ മൂന്ന് പ്രദേശവാസികളും കൊല്ലപ്പെട്ടന്നാണ് വിവരം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നും റിപ്പോര്‍ട്ടുണ്ട്. കരസേനയിലെ രണ്ട് ജവാന്മാരും, ഒരു ബിഎസ്‌എഫ് ജവാനുമാണ് വീരമൃത്യു വരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യല്ല.

You May Like

Subscribe US Now