എല്‍.ഡി.എഫ് കക്ഷികളുടെ എണ്ണം കുറക്കും. ലയിക്കാന്‍ മടിക്കുന്ന കക്ഷികള്‍ക്ക് സീറ്റ് നല്‍കില്ല. ചെറുകക്ഷികളെ ഒതുക്കാന്‍ ഒരുങ്ങി സിപിഐ (എം)

author

തിരുവനന്തപുരം : അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി എല്‍.ഡി.എഫ് ലുള്ള ആളില്ലാ പാര്‍ട്ടികളെ ഒഴിവാക്കാന്‍ സിപിഐ(എം) തയ്യാറെടുക്കുന്നു. പരസ്പരം ലയിച്ച് ഒരേ കക്ഷിയായി തീരുവാന്‍ താല്പര്യമില്ലാത്ത ചെറുകക്ഷികളെ ഒഴിവാക്കാനാണ് സിപിഐ(എം) തയ്യാറാകുന്നത്. ജോസ്. കെ. മാണി വിഭാഗം കൂടി വന്നതോടെ പതിനൊന്ന് ഘടകകക്ഷികളാണ് മുന്നണിയില്‍ ഉള്ളത്. ഭരണ തുടര്‍ച്ച ഉണ്ടായാല്‍ ഇത്രയും ഘടകകക്ഷികള്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കി മുന്നോട്ട് കൊണ്ടുപോകുവാനുള്ള ബുദ്ധിമുട്ട് മുന്നില്‍കണ്ടാണ് പരസ്പരം ലയിച്ച് ഒന്നാകുവാനുള്ള നിര്‍ദ്ദേശം സിപിഐ(എം) ചെറുകക്ഷികള്‍ക്ക് നല്‍കിയിരിക്കുന്നത്. ജോസ് കെ. മാണി വിഭാഗം കൂടി വന്നതോടെ മുന്നണിയിലെ കേരള കോണ്‍ഗ്രസ്സുകളുടെ എണ്ണം നാലായി. കേരള കോണ്‍ഗ്രസ്സ് (എം), സ്‌കറിയാതോമസ് വിഭാഗം,കേരള കോണ്‍ഗ്രസ് (ബി), ജനാധിപത്യകേരള കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളാണ് ഇപ്പോള്‍ എല്‍.ഡി.എഫ് ല്‍ ഉള്ളത്. ഇതില്‍ സ്‌കറിയാ തോമസിനോടും ജനാധിപത്യകേരള കോണ്‍ഗ്രസ്സിനോടും മാണി ഗ്രൂപ്പില്‍ ലയിക്കാനുള്ള നിര്‍ദ്ദേശം സിപിഐ(എം) നല്‍കിക്കഴിഞ്ഞു. ജോസ് കെ മാണി വിഭാഗത്തില്‍ ലയിച്ചില്ലെങ്കില്‍ ഇരു വിഭാഗങ്ങള്‍ക്കും അടുത്ത തെരെഞ്ഞെടുപ്പില്‍ സീറ്റ് നല്‍കില്ല എന്ന സൂചനയും നല്‍കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് (ബി) യും ജോസ് കെ. മാണി വിഭാഗത്തില്‍ ലയിക്കണം എന്ന നിര്‍ദ്ദേശം സിപിഐ(എം) മുന്നോട്ട് വയ്ക്കുമെങ്കിലും പഴയകാല പാര്‍ട്ടി എന്ന പരിഗണന നല്‍കി മുന്നണിയില്‍ തന്നെ നിലനിര്‍ത്തും. ഭാവിയിലെങ്കിലും ലയന സാധ്യതക്ക് ശ്രമിക്കണം എന്ന നിര്‍ദ്ദേശമാണ് സിപിഐ(എം) മുന്നോട്ട് വയ്ക്കുന്നത്. എല്‍.ഡി.എഫ് ലുള്ള രണ്ട് ജനതാദള്‍ വിഭാഗത്തോടും ഉടന്‍ തന്നെ ലയിക്കണം എന്ന നിര്‍ദ്ദേശം നേതാക്കന്മാര്‍ക്ക് സിപിഐ(എം) നല്‍കി കഴിഞ്ഞു. ഇന്നലെ നടന്ന എല്‍.ഡി.എഫ് യോഗത്തില്‍ മുഖ്യമന്ത്രി തന്നെ ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചു. ഒന്നായി നിന്നില്ലെങ്കില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കില്ലെന്നും കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കേണ്ടെന്നുമാണ് സിപിഐ(എം) നല്‍കുന്ന സന്ദേശം. എന്‍.സി.പി. – കേരള കോണ്‍ഗ്രസ് (എസ്) ലയനമാണ് പിന്നീട് മുന്നിലുള്ള പ്രശ്‌നം. അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ പാലാ സീറ്റ് ജോസ് കെ. മാണിക്ക് നല്‍കുവാന്‍ തന്നെയാണ് സിപിഐ(എം) തീരുമാനം. ഈ ഉറപ്പ് ലഭിച്ചതിന് ശേഷമാണ് ജോസ്. കെ. മാണി കോട്ടയത്ത് എല്‍.ഡി.എഫ് മുന്നണി പ്രവേശനം പ്രഖ്യാപിച്ചത്. ഈ പ്രശ്‌നത്തിന്റെ പേരില്‍ മാണി സി. കാപ്പനും എന്‍.സി.പിയും മുന്നണി വിടുവാന്‍ സാദ്ധ്യതയുണ്ട്. അങ്ങനെ ഒരു നീക്കം ഉണ്ടായാല്‍ എല്‍.ഡി.എഫ് നൊപ്പം ഉറച്ച് നില്‍ക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ സിപിഐ(എം) നെ അറിയിച്ചിട്ടുണ്ട്. സീറ്റ് പ്രശ്‌നത്തിന്റെ പേരില്‍ എന്‍.സി.പി. ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെ മാണി സി. കാപ്പന്‍ എന്‍.സി.പിയുമായി യു.ഡി.എഫ് ലേക്ക് പോയാല്‍ കടന്നപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ ഉള്ള കേരള കോണ്‍ഗ്രസ് (എസ്) ന്റെ ഭാഗമായി എ. കെ. ശശീന്ദ്രന്‍ പ്രവര്‍ത്തിക്കും എന്ന സൂചനയാണ് പുറത്തുവരുന്നത്. അങ്ങനെയെങ്കില്‍ എല്‍.ഡി.എഫ് ലെ ഘടകകക്ഷികളുടെ എണ്ണം 11 ല്‍ നിന്നും 7 ആയി ചുരുങ്ങും. ചെറുകക്ഷികളെ ഇനിയും പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന ചിന്തയില്‍ നിന്നാണ് കോവൂര്‍ കുഞ്ഞുമോന്റെ ആര്‍.എസ്. പി (ലെനിനിസ്റ്റ്) കക്ഷിയെ മുന്നണിയില്‍ എടുക്കേണ്ടതില്ലെന്ന തീരുമാനം സിപിഐ(എം) കൈക്കൊണ്ടത്. ജോസ്. കെ. മാണി വിഭാഗം കൂടി മുന്നണിയിലേക്ക് വന്നതിനാല്‍ അവര്‍ക്ക് കണ്ടെത്തേണ്ടി വരുന്ന സീറ്റുകളിലെ ഒരു ഭാഗം ചെറുകക്ഷികളെ ഒഴിവാക്കി ഏറ്റെടുക്കുക എന്ന തന്ത്രം കൂടിയാണ് സിപിഐ(എം) സ്വീകരിക്കുന്നത്.
റിപ്പോര്‍ട്ട് : സുമോദ് കോവിലകം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കര്‍ണാടകയില്‍ നവംബര്‍ 17 മുതല്‍ കോളജുകള്‍ തുറക്കും

ബംഗളൂരു: നവംബര്‍ 17 മുതല്‍​ കോളജുകള്‍ തുറക്കാന്‍ കര്‍ണാടക സര്‍ക്കാറി​െന്‍റ തീരുമാനം. എന്‍ജിനിയറിങ്​, ഡിപ്ലോമ, ഡി​ഗ്രി കോളജുകളെല്ലാം തുറക്കും. മുഖ്യമന്ത്രി ബി.എസ്​ യെദിയൂരപ്പയുടെഅധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ്​ തീരുമാനം. വിദ്യാര്‍ഥികള്‍ക്ക്​ ക്ലാസുകള്‍ക്കായി നേരിട്ട്​ കോളജിലെത്തുകയോ ഓണ്‍ലൈന്‍ ക്ലാസില്‍ പ​ങ്കെടുക്കുക​യോ ചെയ്യാം. നേരിട്ട്​ കോളജിലെത്തു​േമ്ബാള്‍ രക്ഷിതാവി​െന്‍റ സമ്മതം കൂടി വാങ്ങണം. എത്ര ബാച്ചുകള്‍ക്ക്​ ക്ലാസ്​ നടത്താമെന്നത്​ കോളജുകളിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണം മുന്‍നിര്‍ത്തി അതാത്​ കോളജുകള്‍ക്ക്​ തീരുമാനിക്കാമെന്നും കര്‍ണാടക സര്‍ക്കാര്‍ […]

You May Like

Subscribe US Now