എം.വി. ശ്രേയാംസ് കുമാര്‍ രാജ്യസഭാ എം.പിയായി തിരഞ്ഞെടുക്കപ്പെട്ടു

admin

തിരുവനന്തപുരം: ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാര്‍ രാജ്യസഭാ എം.പിയായി തിരഞ്ഞെടുക്കപ്പെട്ടു. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായ ശ്രേയാംസ് കുമാര്‍ 41-ന് എതിരെ 88 വോട്ടുകള്‍ക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്. എം.പി. വീരേന്ദ്രകുമാര്‍ അന്തരിച്ചതിനെത്തുടര്‍ന്ന് ഒഴിവു വന്ന രാജ്യസഭാ സീറ്റിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

നിയമസഭാ മന്ദിരത്തിലായിരുന്നു വോട്ടെടുപ്പ് നടന്നത്. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് ലാല്‍വര്‍ഗീസ് കല്‍പ്പകവാടിയായിരുന്നു യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി. ഒരു വോട്ട് അസാധുവായി. 10 പേര്‍ വോട്ടു ചെയ്യാനെത്തിയില്ല

1967 ഏപ്രില്‍ 15-ന് ജനിച്ച ശ്രേയാംസ് കുമാര്‍ കല്പറ്റ നിയോജകമണ്ഡലത്തില്‍നിന്ന് 2006-ലും 2011-ലും എം.എല്‍.എ.യായി തിരഞ്ഞെടുക്കപ്പെട്ടു. മാതൃഭൂമി മാനേജിങ് ഡയറക്ടറാണ്.

ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റി കേരള റീജണല്‍ കമ്മിറ്റി ചെയര്‍മാന്‍, കേരള ടെലിവിഷന്‍ ഫെഡറേഷന്‍ പ്രസിഡന്റ്, ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിങ് അസോസിയേഷന്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിക്കുന്നുണ്ട്. കവിതയാണ് ഭാര്യ. എം.എസ്. മയൂര, ദേവിക, ഗായത്രി, ഋഷഭ് എന്നിവരാണ് മക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *

Next Post

No-Fuss time4learning reviewingwriting Products - Insights

Our household was lately given a subscription to review Time4Learning on the preschool level. Miss 12, who labored primarily on the algebra choice in grade 8, didn’t enjoy this program at all. She mentioned the teaching element was too gradual-paced. Related Post: watch this video Her solution was to review […]

You May Like

Subscribe US Now