മന്ത്രിസഭാ പുന:സംഘടനയില്‍ മുരളീധരന്‍ പുറത്തേക്കെന്ന് സൂചന: മന്ത്രിയുടെ പ്രോട്ടോകോള്‍ ലംഘനത്തിന് പ്രധാനമന്ത്രി വിശദീകരണം തേടി: മുരളീധരനെതിരെ ആര്‍എസ്.എസ്. നേതൃത്വവും

author

തിരുവനന്തപുരം : കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് എതിരായ പ്രോട്ടോകോള്‍ ലംഘന പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശകാര്യ മന്ത്രാലയത്തോട് വിശദീകരണം തേടിയതോടെ മന്ത്രിസഭയില്‍ നിന്ന് മുരളീധരനെ പുറത്താക്കാനുള്ള സാധ്യതയേറി. 2019 നവംബറില്‍ അബുദാബിയില്‍ നടന്ന ഇന്‍ഡ്യന്‍ ഓഷ്യന്‍ റീ അസോസിയേറ്റ് മീറ്റിംഗില്‍ മുരളീധരനൊപ്പം സ്മിതമേനോന്‍ എന്ന യുവതി പങ്കെടുത്തതാണ് വിവാദമായത്. കൊല്ലിയിലെ പി.ആര്‍. വര്‍ക്കുകള്‍ ചെയ്യുന്ന സ്മിതാമേനോന്‍ നയതന്ത്ര തലത്തിലെ ഒരു പരിപാടിയില്‍ മന്ത്രിയോടൊപ്പം പങ്കെടുത്തതാണ് വിവാദമായത്. ഈ വിഷയത്തില്‍ പ്രധാനമന്ത്രിക്ക് പരാതി ലഭിച്ചതോടെ വിദേശകാര്യ ജോയിന്റ് സെക്രട്ടറി അരുണ്‍ കെ. ചാറ്റര്‍ജിയോട് പ്രധാനമന്ത്രി വിശദീകരണം തേടിയിരിക്കുകയാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണത്തില്‍ മുരളീധരന് വീഴ്ച ഉണ്ടായെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഈ വിഷയത്തെപ്പറ്റി മുരളീധരനോട് ചോദിച്ചപ്പോള്‍ പ്രധാനമന്ത്രി മറുപടി പറയുമെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ്‌പോരും മുരളീധരന് കുരുക്കാകുവാന്‍ സാധ്യതയുണ്ട്. പ്രമുഖ നേതാക്കളായ കുമ്മനം രാജശേഖരന്‍, ശോഭാ സുരേന്ദ്രന്‍, എന്നിവരെയെല്ലാം ഒഴിവാക്കിയാണ് അബ്ദുള്ളകുട്ടിയെ മുരളീധരന്‍ ബി.ജെപി. വൈസ് പ്രസിഡന്റാക്കിയത്. സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷിനെ സ്വാധീനിച്ചാണ് ഇവരെ ഒഴിവാക്കിയതെന്നാണ് സൂചന. സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കള്‍ എല്ലാം തന്നെ മുരളീധരനോടും അദ്ദേഹത്തിന്റെ നോമിനിയായ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനോടും അകന്ന് നില്‍ക്കുകയാണ്. അബ്ദുള്ള കുട്ടിക്കടക്കം പദവികിട്ടിയപ്പോള്‍ കുമ്മനത്തെ പോലുള്ളവരെ ഒഴിവാക്കിയതില്‍ ആര്‍.എസ്.എസ്. തങ്ങളുടെ അസംതൃപ്തി ബി.ജെ.പി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. വി. മുരളീധരനെ സംബന്ധിച്ചിടത്തോളം വിദേശകാര്യ വകുപ്പ് പ്രധാനമന്ത്രിക്ക് കൊടുക്കുന്ന റിപ്പോര്‍ട്ട് നിര്‍ണ്ണായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജോസ് കെ മാണിയുടെ എല്‍.ഡി.എഫ് പ്രവേശനം : നിലപാട് കടുപ്പിച്ച് സിപിഐ യും എന്‍.സി.പി.യും : പ്രതിസന്ധിയില്‍ കേരള കോണ്‍ഗ്രസ്സ്

തിരുവനന്തപുരം : ജോസ് കെ മാണി വിഭാഗം എല്‍.ഡി.എഫ് പ്രവേശനത്തിന് തയ്യാറെടുക്കവെ തങ്ങളുടെ കൈവശമുള്ള സീറ്റുകള്‍ വിട്ടുകൊടുക്കില്ലെന്ന കര്‍ക്കശ നിലപാടുമായി സിപിഐ യും എന്‍.സി.പിയും രംഗത്ത്. ഇതോടെ ജോസ് കെ. മാണിയുടെ കേരള കോണ്‍ഗ്രസ്സ് (എം) കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്. പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടുമായി സിറ്റിംഗ് എം.എല്‍.എ. മാണി സി കാപ്പന്‍ രംഗത്ത് വന്നതിന് പിന്നാലെ കാഞ്ഞിരപ്പള്ളി സീറ്റ് കൈമാറിയുള്ള ധാരണക്ക് തങ്ങളില്ലെന്ന് സിപിഐ യും വ്യക്തമാക്കി. കേരള […]

You May Like

Subscribe US Now