നിയമസഭാ സീറ്റ് ലക്ഷ്യം വച്ച് രാജേഷും, ഗോപാലകൃഷ്ണനും : കോര്‍പ്പറേഷന്‍ പിടിക്കുക ലക്ഷ്യം

author

തിരുവനന്തപുരം : ബി.ജെ.പി. യുടെ മുതിര്‍ന്ന നേതാക്കളും ചാനല്‍ ചര്‍ച്ചകളിലൂടെ മലയാളികള്‍ക്ക് ചിരപരിചിതരുമാണ് വി.വി. രാജേഷും, ഗോപാലകൃഷ്ണനും. കോര്‍പ്പറേഷന്‍ തെരെഞ്ഞെടുപ്പില്‍ അങ്കത്തട്ടില്‍ ഇറങ്ങിയപ്പോള്‍ എല്ലാവരും ചോദിച്ച ചോദ്യമുണ്ട്. ഇവരെന്തെ ഇവിട മത്സരിക്കുന്നു? നിയമസഭയിലോ പാര്‍ലമെന്റിലേക്കോ മത്സരിക്കേണ്ട നേതാക്കള്‍ തദ്ദേശ സ്വയംഭരണ തെരെഞ്ഞെടപ്പില്‍ മത്സരിക്കുന്നു എന്ന ചോദ്യം മറ്റ് പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കള്‍വരെ ഇവരോട് ചോദിച്ചു. മുതിര്‍ന്ന നേതാക്കള്‍ കോര്‍പ്പറേഷന്‍ തെരെഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന നിര്‍ദ്ദേശം കേന്ദ്രത്തില്‍ നിന്ന് ഉണ്ടെന്ന മറുപടിയാണ് ഇവര്‍ നല്‍കിയത്. എന്നാല്‍ സത്യം മറ്റൊന്നാണ്. അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പില്‍ അവര്‍ ആഗ്രഹിക്കുന്ന സീറ്റ് നില നിര്‍ത്തുകയാണ് കോര്‍പ്പറേഷന്‍ പോരാട്ടത്തിലൂടെ ഇവര്‍ ലക്ഷ്യമിടുന്നത്. ബി.ജെ.പിയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായ വി.വി.രാജേഷിന് ബി.ജെ.പിയിലെ കേരളത്തിലെ ഏക സിറ്റിംഗ് സീറ്റായ നേമം നിയമസഭാമണ്ഡലത്തില്‍ നിന്ന് അടുത്ത തവണ മത്സരിക്കണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ ഈ സീറ്റ് മോഹിക്കുന്ന ഒരുപാടുപേര് ബി.ജെ.പിയില്‍ ഉണ്ട്. മത്സരിക്കാന്‍ ആഗ്രഹം ഇല്ലാത്ത സുരേഷ് ഗോപിയെ മത്സരിപ്പിക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ ആഗ്രഹം. നെടുമങ്ങാട് സ്വദേശിയായ വി.വി. രാജേഷ് ഇപ്പോള്‍ താമസിക്കുന്നത് തിരുവനന്തപുരം മണ്ഡലത്തിന്റെ ഭാഗമായ വഞ്ചിയൂരിലാണ്. നേമം മണ്ഡലത്തിലെ താമസക്കാരന്‍ അല്ലാത്തതുകൊണ്ട് ആ പേരിലും സീറ്റ് ലഭിക്കില്ല. അങ്ങനെയിരിക്കെയാണ് ഇങ്ങനെ ഒരു കുറുക്കുവഴി വീണുകിട്ടിയത്. നേമം മണ്ഡല ഭാഗമായ പൂജപ്പുരയില്‍ കോര്‍പ്പറേഷനില്‍ മത്സരിക്കുക. ബി.ജെ.പി സിറ്റിംഗ് സീറ്റായ ഇവിടെ വിജയം ഉറപ്പാണ്. കോണ്‍ഗ്രസ് ആണെങ്കില്‍ തികച്ചും ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെയാണ് നിര്‍ത്തിയിരിക്കുന്നത്. 40 സീറ്റെങ്കിലും നേടുവാന്‍ കഴിഞ്ഞാല്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം ചരിത്രത്തില്‍ ആദ്യമായിനേടുവാന്‍ കഴിയും എന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്. രാജേഷിന്റെ നേതൃത്വത്തില്‍ ഭരണം നേടുവാന്‍ കഴിഞ്ഞാല്‍ ഡപ്യൂട്ടി മേയര്‍ പദവിയില്‍ എത്താന്‍ രാജേഷിന് കഴിയും. കൂടാതെ ഈ വിജയത്തിന്റെ പേരില്‍ നേമം സീറ്റ് ഉറപ്പിക്കുകയും ചെയ്യാം. തൃശ്ശൂരിലും സമാനമായ സ്ഥിതിയാണുള്ളത്. തൃശ്ശൂര്‍ നിയമസഭാസീറ്റില്‍ മത്സരിക്കാന്‍ ഇരുന്ന ഗോപാലകൃഷ്ണനെ വെട്ടിക്കൊണ്ട് ബി.ജെ.പി. വക്താവ് സന്ദീപ് വാര്യരെ മത്സരിപ്പിക്കുവാനാണ് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം. ഇത് തിരിച്ചറിഞ്ഞാണ് കോര്‍പ്പറേഷന്‍ അങ്കത്തിന് ഗോപാലകൃഷ്ണന്‍ നേതൃത്വം നല്‍കുന്നത്. നിയമസഭയില്‍ കണ്ണെറിഞ്ഞുകൊണ്ടുള്ള നീക്കങ്ങളാണ് പല സ്ഥലത്തും അരങ്ങേറുന്നത്. എന്നാല്‍ കൃഷ്ണദാസ് പക്ഷത്തിന്റെയും ശോഭാ സുരേന്ദ്രന്റെയും നേതൃത്വത്തിലുള്ള വിഭാഗം പലയിടത്തും നിഷ്‌ക്രിയം ആണെന്ന പരാതി പലയിടത്തും നിലനില്‍ക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇറാന്‍ ആണവ കേന്ദ്രം ആക്രമിക്കാന്‍ ട്രംപ് ആലോചന നടത്തി; പ്രത്യാഘാതമോര്‍ത്ത് പിന്‍മാറി

വാഷിങ്ടണ്‍: ഇറാനിലെ പ്രധാന ആണവ കേന്ദ്രങ്ങളിലൊന്ന് ആക്രമിക്കാന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ദിവസങ്ങള്‍ക്ക് മുമ്ബ് ഒരുങ്ങിയിരുന്നതായി റിപ്പോര്‍ട്ട്. മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥന്‍ ‘ദി ന്യൂയോര്‍ക്ക് ടൈംസി’നോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സുരക്ഷാ ഉപദേശകരുമായി വ്യാഴാഴ്ച നടത്തിയ ചര്‍ച്ചയിലാണ് ട്രംപ് ഇക്കാര്യം ഉന്നയിച്ചത്. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, പുതിയ ആക്ടിങ് പ്രതിരോധ സെക്രട്ടറി ക്രിസ്റ്റഫര്‍ മില്ലര്‍, ജായിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ മാര്‍ക്ക് മില്ലി എന്നിവരടക്കം പങ്കെടുത്ത […]

You May Like

Subscribe US Now