പിന്‍വാതില്‍ നിയമനത്തിന് തയ്യാറാകുന്നത് 5000 പേര്‍ : കോടികളുടെ അഴിമതിയെന്ന ആരോപണം ശക്തം

author

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ബോര്‍ഡ് – കോര്‍പ്പറേഷനുകളിലായി 5000ലധികം ആളുകളെ പിന്‍വാതിലിലൂടെ നിയമിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. 90 ലധികം വരുന്ന പൊതുമേഖല സ്ഥാപനങ്ങളിലും കോ-ഓപറേറ്റീവ് മേഖലയിലും ആണ് അനധികൃത നിയമനത്തിന് സര്‍ക്കാര്‍ തയ്യാറാകുന്നത്. ഇതുകൂടാതെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 3000 ലധികം ആളുകളെ രണ്ട് മാസത്തിനകം സ്ഥിരപ്പെടുത്തുവാനുള്ള ഫയല്‍ നീക്കം സജീവമായി. അടുത്ത നൂറ് ദിവസത്തിനകം നിരവധി പേര്‍ക്ക് ജോലി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് ചുവട് പിടിച്ചാണ് പിന്‍വാതില്‍ നിയമനത്തിന് ഇപ്പോള്‍ അരങ്ങുയരുന്നത്. ബി.ജെ.പി- കോണ്‍ഗ്രസ് സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും നിയമനം ലഭിക്കും. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാത്രം നിയമനം കിട്ടിയെന്ന ആക്ഷേപം ഉയരാതിരിക്കുവാനാണ് ഇങ്ങനെ ഒരു നീക്കം നടത്തുന്നത്. പക്ഷേ പാര്‍ട്ടി പ്രവര്‍ത്തകര്‍ അല്ലാത്തവര്‍ നല്ലൊരു തുക നേതാക്കള്‍ക്ക് കൈക്കൂലി നല്‍കേണ്ടി വരും. വലിയ സാമ്പത്തിക നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ വരെ നിരവധിപേരെ നിയമിക്കുവാനാണ് തീരുമാനം. ഓരോ സ്ഥാപനങ്ങളിലും ഉള്ള ഒഴിവ് റിപ്പോര്‍ട്ട് ചെയ്യുവാന്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ എം.ഡി. മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഒഴിവില്ല എന്ന് റിപ്പോര്‍ട്ട് നല്‍കിയ സ്ഥാപനങ്ങളില്‍ പോലും നിയമനം നടത്തുവാനാണ് സര്‍ക്കാര്‍ തീരുമാനം. തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പും നിയമസഭാ തെരെഞ്ഞെടുപ്പും മുന്നില്‍ കണ്ടുള്ള പണപിരിവാണ് പിന്‍വാതില്‍ നിയമനംകൊണ്ട് സര്‍ക്കാര്‍ നടപ്പിലാക്കുവാന്‍ ശ്രമിക്കുന്നതെന്ന ആരോപണം ഇപ്പോള്‍ തന്നെ ഉയര്‍ന്നുകഴിഞ്ഞു. കേരഫെഡില്‍ അടക്കം അനധികൃത നിയമനം ചോദ്യം ചെയ്ത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ടാണ് പിന്‍വാതില്‍ നിയമനം നടക്കുന്നത്. മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫില്‍ പ്രവര്‍ത്തിക്കുന്ന പലരും ഭരണം തീരാറായതിന്റെ മറവില്‍ വിവിധ പൊതുമേഖല സ്ഥാപനങ്ങളില്‍ കയറുവാന്‍ തയ്യാറെടുക്കുകയാണ്. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, ഓയില്‍ പാം ഇന്‍ഡ്യ, വ്യവസായവകുപ്പ്, കൃഷിവകുപ്പിന്റെ കീഴിലുള്ള വിവിധ കോര്‍പ്പറേഷനുകള്‍ തുടങ്ങിയവയിലാണ് നിയമനങ്ങളില്‍ കൂടുതലും നടക്കുന്നത്. വലിയ രീതിയില്‍ ആരോപണം ഉയരാതിരിക്കുവാന്‍ വിവിധ തസ്തികകളില്‍ വിജ്ഞാപനം ഇറക്കുവാന്‍ പി.എസ്.സിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ തസ്തികകളിലെ പിന്‍വാതില്‍ നിയമനത്തിനെതിരെ ഐ.എ.എസ് അസോസിയേഷന്‍ പ്രതിഷേധം രേഖപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. ഭരണം തീരാറാകുമ്പോള്‍ ഇങ്ങനെ ഉണ്ടാകുന്ന നിയമനങ്ങള്‍ പിന്നീട് ചോദ്യം ചെയ്യപ്പെട്ടാല്‍ കേസിന് പിന്നാലെ പോകേണ്ടിവരുന്നത് ഒപ്പിടുന്ന സെക്രട്ടറി ആയിരിക്കുമെന്ന പരോക്ഷ സൂചന ധനകാര്യ അഡീഷണല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കി കഴിഞ്ഞു. ശിവശങ്കര്‍ കുടുക്കിലായതും ഐ.എ.എസ് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തിയിട്ടുണ്ട്. പക്ഷേ എന്തെല്ലാം എതിര്‍പ്പുകള്‍ ഉണ്ടായാലും പിന്‍വാതില്‍ നിയമനവുമായി മുന്നോട്ടുപോകുവാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സമ്ബന്നന്റെ മകളായിരുന്നെങ്കില്‍ മൃതദേഹത്തോട് ഇങ്ങിനെ ചെയ്യുമായിരുന്നോ? യുപി പോലീസിനെ വിമര്‍ശിച്ച്‌ അലഹബാദ് ഹൈക്കോടതി

ലക്‌നൗ: അസാധാരണ സാഹചര്യത്തിലാണ് ഹത്രാസില്‍ കൊല ചെയ്യപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചതെന്ന ഉത്തര്‍പ്രദേശ് പോലീസിന്റെ വാദത്തിന് രൂക്ഷ വിമര്‍ശനവുമായി അലഹാബാദ് ഹൈക്കോടതി. ഒരു സമ്ബന്നന്റെ മകളായിരുന്നെങ്കില്‍ ഇങ്ങിനെ ചെയ്യാന്‍ കൂട്ടാക്കുമായിരുന്നോ എന്നും സ്വന്തം മക്കളായിരുന്നെങ്കില്‍ ഇങ്ങിനെയായിരിക്കുമോ ചെയ്യുക എന്നും ചോദിച്ചു. ഹത്രാസ് കേസിലെ നിയമനടപടികള്‍ യുപിയ്ക്ക് പുറത്തേക്ക് മാറ്റണമെന്നും തങ്ങള്‍ക്ക് സുരക്ഷ നല്‍കണമെന്നും കോടതിയോട് കുടുംബം ആവശ്യപ്പെട്ടു. അന്ത്യകര്‍മ്മങ്ങള്‍ക്കുള്ള ഇരയുടെ മൗലീക അവകാശം പോലും ലംഘിക്കപ്പെട്ടെന്ന് കോടതി വിലയിരുത്തി. […]

You May Like

Subscribe US Now