സംസ്ഥാന മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് കൂടി സ്വപ്ന സുരേഷുമായി അടുത്ത ബന്ധം : ഇതുവരെ ഒരു വിവാദത്തിലും പെടാത്ത മലബാര്‍ മേഖലയില്‍ നിന്നുള്ള മന്ത്രിയുടെ ബന്ധത്തില്‍ ഞെട്ടി പാര്‍ട്ടി നേതൃത്വം : മന്ത്രിസഭയെ കാത്തിരിക്കുന്നത് വലിയ വിവാദം

author

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയില്‍ ഉള്ള ഒരു മന്ത്രിക്ക് സ്വപ്ന സുരേഷുമായി അടുപ്പമുണ്ടെന്ന ഞെട്ടിക്കുന്ന വിവരം പുറത്ത്. കഴിഞ്ഞ നാലരവര്‍ഷകാലവും ഒരുവിവാദത്തിലും ഉള്‍പ്പെടാത്ത മലബാര്‍ മേഖലയില്‍ നിന്നുള്ള മന്ത്രിക്കാണ് സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന വിവരം പുറത്തുവരുന്നത്. സ്വര്‍ണ്ണക്കടത്ത് വിവാദത്തെ തുടര്‍ന്ന് ഉന്നതരില്‍ ആര്‍ക്കെല്ലാം സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്നറിയുവാന്‍ മുഖ്യമന്ത്രി സംസ്ഥാന ഇന്റലിജന്‍സിനെ ചുമതലപ്പെടുത്തിയിരുന്നു. സംസ്ഥാന ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തിലാണ് ഇതുവരെ ഒരു വിവാദത്തിലും പെടാത്ത ഈ മന്ത്രിക്ക് സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന രഹസ്യവിവരം കിട്ടിയത്. മുന്‍ ഐ.റ്റി സെക്രട്ടറി ശിവശങ്കരനാണ് സ്വപ്ന സുരേഷിനെ മന്ത്രിക്ക് പരിചയപ്പെടുത്തി കൊടുത്തത്. അടുത്ത കാലത്ത് ഈ മന്ത്രിയുടെ വകുപ്പില്‍ ഐ.റ്റി വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടപ്പാക്കിയ ഒരു പദ്ധതി വന്‍ വിവാദമായിരുന്നു. പിന്നീട് ശിവശങ്കരന്‍ നേരിട്ട് ഇടപെട്ടാണ് വിവാദ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയത് . നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ കെ.റ്റി. ജലീല്‍, കടകം പള്ളി സുരേന്ദ്രന്‍ തുടങ്ങിയവരാണ് മുന്‍പ് സ്വപ്ന സുരേഷ് ബന്ധത്തിന്റെ പേരില്‍ പഴികേട്ടത്. ഇപ്പോള്‍ ഒരു പുതിയപേരുകൂടി ഉയര്‍ന്നുവരുമ്പോള്‍ അത് സര്‍ക്കാരിനെയും പാര്‍ട്ടിയെയും കൂടുതല്‍ പ്രതിരോധത്തില്‍ ആക്കുകയാണ്.
റിപ്പോര്‍ട്ടര്‍ : സുമോദ് കോവിലകം

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലൈ​ഫ് മി​ഷ​ന്‍; വി​ജി​ല​ന്‍​സ് കേ​സി​ല്‍ ശി​വ​ശ​ങ്ക​ര്‍ അ​ഞ്ചാം പ്ര​തി

തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് മി​ഷ​ന്‍ ക്ര​മ​ക്കേ​ടി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റെ വി​ജി​ല​ന്‍​സ് പ്ര​തി ചേ​ര്‍​ത്തു. കേ​സി​ല്‍ അ​ഞ്ചാം പ്ര​തി​യാ​ണ് ശി​വ​ശ​ങ്ക​ര്‍. സ്വ​പ്‌​ന സു​രേ​ഷ്, സ​രി​ത്ത്, സ​ന്ദീ​പ് നാ​യ​ര്‍ എ​ന്നി​വ​ര്‍ ആ​റ്, ഏ​ഴ്, എ​ട്ട് പ്ര​തി​ക​ളാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്തെ പ്ര​ത്യേ​ക കോ​ട​തി​യി​ലാ​ണ് വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​ത്. ക​മ്മീ​ഷ​നാ​യി ഫോ​ണ്‍ വാ​ങ്ങു​ന്ന​തും കോ​ഴ​യാ​യി ക​ണ​ക്കാ​ക്കാ​മെ​ന്നാ​ണ് വി​ജി​ല​ന്‍​സ് നി​ല​പാ​ട്. അ​തേ​സ​മ​യം, ലൈ​ഫ്മി​ഷ​ന്‍ ക്ര​മ​ക്കേ​ട് കേ​സി​ല്‍ സ്വ​പ്‌​ന സു​രേ​ഷി​നെ വി​ജി​ല​ന്‍​സ് ചോ​ദ്യം ചെ​യ്യും. ഇ​തി​നാ​യി വി​ജി​ല​ന്‍​സ് […]

You May Like

Subscribe US Now