സെക്രട്ടറിയേറ്റില്‍ വനിതാ ജീവനക്കാരെ ലൈംഗിക ചൂഷണം നടത്തി ഭീക്ഷണിപ്പെടുത്തുന്നു: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിന്റെ മരുമകനെതിരെയും സര്‍വ്വീസ് സംഘടനയില്‍പെട്ടവര്‍ക്ക് എതിരെയും പരാതി

author

തിരുവനന്തപുരം : ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ വനിതാ ജീവനക്കാരെ ലൈംഗിക ചൂഷണം നടത്തി ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതായി പരാതി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിന്റെ മരുമകന്‍ പി. പ്രവീണിന്റെ പേരിലാണ് ഇപ്പോള്‍ ഒരു വനിതാ ജീവനക്കാരിയുടെ ബന്ധു പരാതി നല്‍കിയിരിക്കുന്നത്. വളരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പരാതിയിലുള്ളത്. മൃഗസംരക്ഷണ വകുപ്പില്‍ അസിസ്റ്റന്റായ പ്രവീണ്‍ സിപിഎം സര്‍വ്വീസ് സംഘടനയിലെ പ്രമുഖനാണ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വനിതാ ജീവനക്കാരെ വശീകരിക്കാന്‍ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. പ്രലോഭനവും ഭീക്ഷണിയും മൂലം കീഴടങ്ങുന്ന വനിതാ ജീവനക്കാരെ സെക്രട്ടറിയേറ്റിന്റെ അനക്‌സ് ബില്‍ഡിംഗില്‍ എത്തിച്ച് പീഡിപ്പിച്ച് ഇതിന്റെ ചിത്രങ്ങള്‍ എടുക്കുകയാണ് ഇവരുടെ പതിവെന്നും പരാതിയില്‍ പറയുന്നു. നിരവധി സ്ത്രീകളാണ് ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ടത്. നഗരത്തില്‍ ആറോളം സ്ഥലങ്ങള്‍ സ്ത്രീ പീഡനത്തിനായി ഇവര്‍ക്കുണ്ടെന്നും സൂചനയുണ്ട്. സംഭവം വിവാദമായതോടെ ഇത് ഒതുക്കി തീര്‍ക്കാനുള്ള നീക്കങ്ങള്‍ സജീവമായെങ്കിലും കാര്യങ്ങള്‍ കൈവിട്ട് പോകുന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. പരാതിയുമായി കേസില്‍പ്പെട്ടവര്‍ നടത്തുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ വന്‍ വിവാദങ്ങള്‍ക്ക് തുടക്കം ഇടാവുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

"എ​തി​ര​ഭി​പ്രാ​യ​ങ്ങ​ളെ നി​ശ​ബ്ദ​മാ​ക്കാ​ന്‍ ശ്ര​മം'; കേ​ര​ള പോ​ലീ​സ് ആ​ക്ടി​നെ​തി​രേ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍

ന്യൂ​ഡ​ല്‍​ഹി: സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​ന്‍റെ പേ​രി​ല്‍ ഓ​ണ്‍​ലൈ​ന്‍ അ​ട​ക്ക​മു​ള്ള മാ​ധ്യ​മ​ങ്ങ​ള്‍​ക്കു കൂ​ടി നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കൊ​ണ്ടു​വ​ന്ന പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ സു​പ്രീം കോ​ട​തി​യി​ലെ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍. നി​യ​മ​ഭേ​ദ​ഗ​തി ക്രൂ​ര​ത​യാ​ണെ​ന്നും എ​തി​ര​ഭി​പ്രാ​യ​ങ്ങ​ളെ നി​ശ​ബ്ദ​മാ​ക്കാ​നാ​യി ഇ​ത് ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​മെ​ന്നും ഭൂ​ഷ​ണ്‍ വി​മ​ര്‍​ശി​ച്ചു. സ​മാ​ന​മാ​യ ഐ​ടി നി​യ​മ​ത്തി​ലെ 66എ ​വ​കു​പ്പ് റ​ദ്ദാ​ക്കി​യി​ട്ടു​ണ്ടെ​ന്ന കാ​ര്യ​വും ഭൂ​ഷ​ണ്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ […]

You May Like

Subscribe US Now