സുരേഷ് ഗോപി നേമത്ത്, സന്ദീപ് വാര്യര്‍ തൃശ്ശൂരില്‍ : ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക തയ്യാറായി : കേന്ദ്ര നേതൃത്വത്തില്‍ നിന്ന് ഉറപ്പ് ലഭിച്ചവര്‍ മണ്ഡലത്തില്‍ പ്രചരണം ആരംഭിച്ചു.

author

തിരുവനന്തപുരം : നിയമസഭ തെരെഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിച്ചിരിക്കേ വിജയ പ്രതീക്ഷയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ അനൗപചാരികമായി പ്രഖ്യാപിച്ച് ബി.ജെ.പിയുടെ പ്രചരണ പരിപാടികള്‍ക്ക് തുടക്കമായി. ബി.ജെ.പിയുടെ ഏക എം.എല്‍.എ പ്രതിനിധാനം ചെയ്യുന്ന നേമം നിയോജക മണ്ഡലത്തില്‍ ഒ. രാജഗോപാലിന് പകരം സുരേഷ് ഗോപി സ്ഥാനാര്‍ത്ഥിയാകും. ബി.ജെ.പി ഇത്തവണ പ്രതീക്ഷിക്കുന്ന മറ്റൊരു സീറ്റായ തൃശ്ശൂരില്‍ സംസ്ഥാന വക്താവും യുവമോര്‍ച്ച നേതാവുമായ സന്ദീപ് വാര്യര്‍ സ്ഥാനാര്‍ത്ഥിയാകും. എം.ടി. രമേശ്, ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ ഈ സിറ്റിംങ് സീറ്റിനുവേണ്ടി ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെങ്കിലും സന്ദീപിന് സീറ്റ് കൊടുക്കുവാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. സംസ്ഥാന നേതൃത്വവുമായി ഉടക്കി നില്‍ക്കുന്ന ശോഭാ സുരേന്ദ്രന് പാലക്കാട് സീറ്റ് നല്‍കും. സംസ്ഥാന നേതൃത്വുവമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാനും ടി. വി ചര്‍ച്ചകളില്‍ സജീവമാകാനും ദേശിയ നേതൃത്വം ശോഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തെരെഞ്ഞെടുപ്പുകളില്‍ നിസ്സാര വോട്ടുകള്‍ക്ക് ബി.ജെ.പിക്ക് നഷ്ടമായിക്കൊണ്ടിരുന്ന മഞ്ചേശ്വരം മണ്ഡലത്തില്‍ എ.പി. അബ്ദുള്ളക്കുട്ടി സ്ഥാനാര്‍ത്ഥിയാകും. മുസ്ലിം വിഭാഗത്തില്‍ നിന്ന് കുറച്ച് വോട്ടുകള്‍ കൂടി നേടുവാന്‍ കഴിഞ്ഞാല്‍ മഞ്ചേശ്വരം പിടിച്ചടക്കുവാന്‍ കഴിയും എന്നാണ് ബി.ജെ.പി ദേശീയ നേതൃത്വം കണക്കുകൂട്ടുന്നത്. ബി.ജെ.പി.യുടെ മറ്റൊരു എ ക്ലാസ് മണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് സ്ഥാനാര്‍ത്ഥിയാകും. നെടുമങ്ങാട് നിയോജകമണ്ഡലത്തില്‍ മുന്‍ ബിജെപി വക്താവ് പദ്മകുമാറിനാണ് സാദ്ധ്യത. എം.റ്റി. രമേശിന് ആറന്‍മുളയോ ചെങ്ങന്നൂരോ ലഭിക്കും. അടുത്ത് നടക്കുന്ന തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കിയവര്‍ എല്ലാം അവരുടെ നിയോജകമണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന നിര്‍ദ്ദേശം ബി.ജെ.പി നേതൃത്വം നല്‍കിയിട്ടുണ്ട്. പൊതുസമൂഹത്തില്‍ നിന്നുള്ള ചില അപ്രതീക്ഷിത മുഖങ്ങളും സ്ഥാനാര്‍ത്ഥിയാകുവാന്‍ സാദ്ധ്യതയുണ്ട്. സിനിമാതാരങ്ങളായ ഉണ്ണി മുകുന്ദന്‍, ബിജുമേനോന്‍ തുടങ്ങിയവരെ മത്സരത്തിനിറക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുണ്ട്. നിയമസഭ തെരെഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടുക എന്ന ലക്ഷ്യത്തോടെ മികച്ച പദ്ധതികളാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം അണിയറയില്‍ തയ്യാറെടുക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തിലെ വിഭാഗീയതകള്‍ പരിഹരിക്കുവാന്‍ മുതിര്‍ന്ന നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിച്ച് ദേശീയ പ്രസിഡന്റ് ജെ. പി. നഡ്ഡയുടെ നേതൃത്വത്തില്‍ അടുത്തമാസം ചര്‍ച്ച നടത്തും. ആര്‍.എസ്.എസ്. നേതൃത്വത്തിന്റെ ആവശ്യപ്രകാരം കുമ്മനം രാജശേഖരന് ഒരു ഉന്നത പദവി ഉടന്‍ തന്നെ നല്‍കുമെന്ന ഉറപ്പും ബി.ജെ.പി. നേതൃത്വം നല്‍കിയിട്ടുണ്ട്.

റിപ്പോര്‍ട്ട് : സുമോദ് കോവിലകം

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഫീല്‍ഡ് അമ്പയറും കൊള്ളാം, തേര്‍ഡ് അമ്പയറും കൊള്ളാം: ഐപിഎല്‍ ല്‍ മോശം അമ്പയറിംഗിനെതിരെ വിമര്‍ശനം ശക്തം

കോവിഡ് കാലത്തും തടസ്സമില്ലാതെ നടക്കുന്ന ഇന്ത്യയിലെ വിനോദ വിസ്മയമായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗാ (ഐ.പി.എല്‍) യുഎഇയില്‍ പുരോഗമിക്കുകയാണ്. ഗംഭീര പ്രകടനങ്ങളുമായി ടീമുകളും കളിക്കാരും ആരാധകരെ സൃഷ്ടിക്കുന്നുണ്ടെങ്കിലും മോശം അമ്പയറിംഗ് പല ഭാഗത്തുനിന്നും വിമര്‍ശനം ഉയര്‍ത്തുകയാണ്. എല്ലാ മത്സരങ്ങളിലും ഒരു പിഴവെങ്കിലും അമ്പയറുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നു. ഫീല്‍ഡ് അമ്പയറുമാര്‍ക്ക് പിഴവുകള്‍ സ്വാഭാവികമാണ്. എന്നാല്‍ അത് തിരുത്തേണ്ട തേര്‍ഡ് അമ്പയറുമാരും തെറ്റായ തീരുമാനം എടുക്കുന്നതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. ഐപിഎല്‍ ലെ ആദ്യ […]

You May Like

Subscribe US Now