മഹാകവി അക്കിത്തം അച്യുതന്‍ നമ്ബൂതിരി അന്തരിച്ചു

author

ജ്ഞാനപീഠ ജേതാവ് മഹാകവി അക്കിത്തം അച്യുതന്‍ നമ്ബൂതിരി (94) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപുത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ 8.10 ഓടെയാണ് അന്തരിച്ചത്. മനുഷ്യസ്നേഹത്തിന്റെ മഹാഗാഥകളെന്നു വിശേഷിപ്പിക്കാവുന്ന കവിതകളെഴുതിയ അക്കിത്തം ദേശീയപ്രസ്ഥാനത്തിലും യോഗക്ഷേമ സഭയുടെ പ്രവര്‍ത്തനങ്ങളിലും സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കവിത, ചെറുകഥ, നാടകം, വിവര്‍ത്തനം, ലേഖനസമാഹാരം എന്നിവയുള്‍പ്പെടെ അന്‍പതോളം കൃതികള്‍ രചിച്ചിട്ടുണ്ട്. പത്മശ്രീ, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി […]

അക്കിത്തം അച്യുതന്‍ നമ്ബൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം സമര്‍പ്പിച്ചു

author

പാലക്കാട്: മഹാകവി അക്കിത്തം അച്യുതന്‍ നമ്ബൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം സമര്‍പ്പിച്ചു.അക്കിത്തത്തിന്റെ വീടായ ദേവായനത്തില്‍ കോവിഡ് മാനദണ്ഡങ്ങളനുസരിച്ചായിരുന്നു ചടങ്ങ്. മലയാളത്തിന് ലഭിച്ച ആറാമത്തെ ജ്ഞാനപീഠ പുരസ്‌കാരമാണിത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എ കെ ബാലന്‍ അക്കിത്തത്തിന് പുരസ്‌കാരം സമ്മാനിച്ചു. 2019ലെ ജ്ഞാനപീഠ പുരസ്‌കാരത്തിനാണ് അക്കിത്തം അര്‍ഹനായത്. 55ാമത്തെ ബഹുമതിയാണിത്. 11 ലക്ഷം രൂപയും വാഗ്‌ദേവതയുടെ വെങ്കലശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ […]

Subscribe US Now