വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം; സിബിഐ സംഘം കൂടുതല്‍ പേരുടെ മൊഴിയെടുക്കുന്നു

author

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം കൂടുതല്‍ പേരുടെ മൊഴിയെടുക്കുന്നു. സംഗീതജ്ഞന്‍ ഇഷാന്‍ ദേവ് ഉള്‍പ്പെടെ പത്തുപേരുടെ മൊഴിയാണ് ഇന്ന് രേഖപ്പെടുത്തുന്നത്. ബാലഭാസ്‌കറിന്റെ സംഗീത ഗ്രൂപ്പായ ബിഗ് ബാന്‍ഡ് സംഘത്തിലുള്ളവരുടെയും മൊഴിയെടുക്കും. തിരുവനന്തപുരം പൂന്തുറ സിബിഐ ഓഫീസിലാണ് മൊഴിയെടുക്കല്‍ പുരോഗമിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ പ്രകാശ് തമ്ബി, വിഷ്ണു സോമസുന്ദരം എന്നിവരുമായുള്ള ബാലഭാസ്‌ക്കറിന്റെ സാമ്ബത്തിക ഇടപാടുകളടക്കമുള്ള കാര്യങ്ങളാകും സിബിഐ അന്വേഷണ സംഘം ചോദിച്ചറിയുക.

Subscribe US Now