പോയത് വിജയ് നായര്‍ ക്ഷണിച്ചിട്ട്; കുറ്റങ്ങളെന്നൊന്നും നിലനില്‍ക്കില്ല: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഭാഗ്യലക്ഷ്മിയും സംഘവും ഹൈക്കോടതിയില്‍

author

കൊച്ചി: യുട്യൂബില്‍ അപകീര്‍ത്തികരമായ വിഡിയോ പോസ്റ്റ് ചെയ്ത വിജയ് പി. നായരെ കൈകാര്യം ചെയ്‌തെന്ന കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണു ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി ഇന്ന് പരിഗണിച്ചേക്കും. ആരോപിച്ചിരിക്കുന്ന കുറ്റങ്ങളെന്നൊന്നും നിലനില്‍ക്കില്ലെന്നും വിജയ് പി. നായര്‍ ക്ഷണിച്ചിട്ടാണു പോയതെന്നും അതിക്രമിച്ചു കടന്നിട്ടില്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. വീഡിയോ നീക്കം ചെയ്യാനോ ബ്ലോക്ക് […]

യൂട്യൂബറെ ആക്രമിച്ച കേസ്; ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി

author

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ യുട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച കേസില്‍ ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും മുന്‍കൂര്‍ ജാമ്യം ഇല്ല. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് തള്ളിയത്.തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നടപടി.തമ്ബാനൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. അതേസമയം ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും കോടതിയുടെ രൂക്ഷ വിമര്‍ശവുമുണ്ടായി. കായികബലം കൊണ്ട് നിയമത്തെ നേരിടാന്‍ കഴിയില്ല. ഒട്ടും സംസ്‌കാരമില്ലാത്ത പ്രവൃത്തിയാണ് […]

സോഷ്യല്‍ മീഡിയയിലൂടെ വ്യക്തിഹത്യ : സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരെ ഭാഗ്യലക്ഷ്മി പരാതി നല്‍കി

author

തിരുവനന്തപുരം : സോഷ്യല്‍മീഡിയയിലൂടെ സംവിധായകന്‍ ശാന്തിവിള ദിനേഷ് അപമാനിച്ചു എന്നാരോപിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പോലീസില്‍ പരാതി നല്‍കി. ശാന്തിവിള ദിനേശിന്റെ യൂ ടൂബ് ചാനല്‍ വഴിയാണ് സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് ഭാഗ്യലക്ഷ്മി പരാതിയില്‍ പറയുന്നു. ഭാഗ്യലക്ഷ്മിയുടെ പരാതിയെ തുടര്‍ന്ന് യൂടൂബ് അധികൃതര്‍ കഴിഞ്ഞ ദിവസം ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഡി.ജി.പിക്ക് കിട്ടിയ പരാതിയ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Subscribe US Now