ബിഹാറില്‍ ഏറ്റുമുട്ടല്‍; മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

author

ഗയ: ബിഹാറില്‍ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ശനിയാഴ്ച അര്‍ധരാത്രിയാണ് ബിഹാറിലെ ഗയയില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റ് സോണല്‍ കമാന്‍ഡര്‍ അലോക് യാദവ് അടക്കമുള്ള മൂന്ന് പേരാണ് ആക്രമണത്തില്‍ കൊലപ്പെട്ടത് എന്നാണ് സൂചന. മാവോയിസ്റ്റുകളോട് കോബ്ര കമാന്‍ഡോകളും ബിഹാര്‍ പൊലീസും ചേര്‍ന്നാണ് ഏറ്റുമുട്ടിയത്. മാവോയിസ്റ്റുകളില്‍ നിന്നും എകെ 47 തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തി. ഗയ ജില്ലയിലെ ബനചട്ടി വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. തലസ്ഥാന ജില്ലയായ […]

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; താരകിശോര്‍ പ്രസാദ് ഉപമുഖ്യമന്ത്രി

author

പാറ്റ്ന: ബിഹാര്‍ മുഖ്യമന്ത്രിയായി ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം നാലരക്ക് രാജ് ഭവനില്‍ കൊവിഡ് മാനസദണ്ഡങ്ങള്‍ പാലിച്ചാകും സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക. തുടര്‍ച്ചയായ നാലാം തവണയാണ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. ബിജെപി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട താരകിശോര്‍ പ്രസാദ് (64) ഉപമുഖ്യമന്ത്രിയാകും.

ബിഹാറില്‍ എന്‍ഡിഎയില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് അനിശ്ചിതത്വം തുടരുന്നു

author

ബിഹാറില്‍ എന്‍ഡിഎയില്‍ നിന്ന് ആര് മുഖ്യമന്ത്രി ആകുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന എന്‍.ഡി.എ യോഗത്തില്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തില്ല. വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മന്ത്രിസഭാ രൂപീകരണം വൈകിപ്പിക്കുന്നത്. ഞായറാഴ്ച വീണ്ടും യോഗം ചേരുമെന്ന് മുന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. ആഭ്യന്തരം അടക്കമുള്ള വകുപ്പുകള്‍ ബി.ജെ.പിക്ക് നല്‍കി മുഖ്യമന്ത്രി പദം ഏറ്റെടുത്താല്‍ ഭരണം സുഖകരമാകില്ലെന്ന കണക്ക് കൂട്ടലിലാണ് നിതീഷ് കുമാര്‍. അതിനാല്‍ മുഖ്യമന്ത്രി പദം വേണ്ടെന്ന […]

ബിഹാറില്‍ എന്‍ഡിഎ യോഗം ഇന്ന്; മുഖ്യമന്ത്രിയെ മുന്നണി തീരുമാനിക്കട്ടെ, അവകാശവാദമുന്നയിക്കില്ലെന്ന് നിതീഷ് കുമാര്‍

author

പട്‌ന: തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്നതിനും സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാനുമായി എന്‍ഡിഎ യോഗം ഇന്ന് ബിഹാറില്‍ നടക്കും. യോഗത്തില്‍ മുഖ്യമന്ത്രിയാരെന്ന് തീരുമാനിക്കും. മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാറിന് തന്നെ നല്‍കാനാണ് ബിജെപിയുടെ തീരുമാനം. പ്രധാനമന്ത്രിയടക്കം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദമുന്നയിക്കില്ലെന്നും എന്‍ഡിഎ തീരുമാനിക്കട്ടെയെന്നുമാണ് നിതീഷ് കുമാറിന്റെ നിലപാട്. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദ മുന്നയിച്ച്‌ ഗവര്‍ണറെ കാണല്‍, സത്യപ്രതിജ്ഞ തിയ്യതി, സമയം, മന്ത്രിപദം, സ്പീക്കര്‍ പദവി തുടങ്ങിയ ചര്‍ച്ച ചെയ്യാനാണ് […]

Subscribe US Now