ചൈനയും ജപ്പാനുമടക്കമുള്ള 15 രാജ്യങ്ങള്‍ ചേര്‍ന്ന് ആര്‍സിഇപി രൂപീകരിച്ചു – ലോകത്തെ ഏറ്റവും വലിയ വ്യാപാര ബ്ലോക്ക്

author

ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങി ഏഷ്യ-പസിഫിക്ക് മേഖലയിലെ രാജ്യങ്ങള്‍ ചേര്‍ന്ന് റീജിയണല്‍ കോംപ്രിഹെന്‍സീവ് എക്കണോമിക്ക് പാര്‍ട്ണര്‍ഷിപ്പ് (ആര്‍സിഇപി) രൂപീകരിച്ചു. ലോകത്തെ ഏറ്റവും വലിയ വ്യാപാര ബ്ലോക്ക് ആണ് ഇതിലൂടെ നിലവില്‍ വന്നിരിക്കുന്നത്. 10 ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ ആര്‍സിഇപിയുടെ ഭാഗമാണ്. ആഗോള സമ്ബദ് വ്യവസ്ഥയുടെ മൂന്നിലൊന്നിനെ ഇത് ഉള്‍ക്കൊള്ളുന്നു. ഏഷ്യാ-പസിഫിക്ക് മേഖലയില്‍ ചൈനയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായകമായേക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഏഷ്യ-പസിഫിക്ക് മേഖലയില്‍ ചൈനയുടെ സ്വാധീനം […]

മത്സ്യത്തില്‍ കോവിഡ് : ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി നിരോധിച്ച്‌ ചൈന

author

ബെയ്ജിങ് : ശീതീകരിച്ച മത്സ്യത്തില്‍ കോവിഡ് വൈറസിന്റെ സാനിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി നിരോധിച്ച്‌ ചൈന. ഇന്ത്യയിലെ കടല്‍വിഭവ മൊത്തവ്യാപാരിയായ ബസു ഇന്റര്‍നാഷണില്‍നിന്നുളള ഇറക്കുമതിയാണ് ഒരാഴ്ചത്തേക്ക് നിരോധിച്ചതായി ചൈനയുടെ കസ്റ്റംസ് ഓഫീസ് അറിയിച്ചത്. ഇവിടെനിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച കണവ മത്സ്യത്തിന്റെ മൂന്നു സാമ്ബിളുകളില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടതിനെ തുടര്‍ന്നാണ് നിരോധനം.

Subscribe US Now