ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചത് 4,29,46,446 പേര്‍ക്ക്; മരണം 11.5 ലക്ഷം കവിഞ്ഞു

author

വാഷിംഗ്ടണ്‍ | ലോകത്ത് കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം നാലു കോടി 30 ലക്ഷത്തോടടുക്കുന്നു. 4,29,46,446 പേര്‍ക്കാണ് നിലവില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 11,54,857 പേരുടെ ജീവന്‍ പൊലിഞ്ഞു. 3,16,73,006 പേര്‍ക്ക് അസുഖം ഭേദമായി. നിലവില്‍ 1,011,8,583 പേര്‍ ചികിത്സയിലുണ്ട്. അമേരിക്ക (സ്ഥിരീകരിച്ചത് 88,27,932), ഇന്ത്യ (78,63,892), ബ്രസീല്‍ (53,81,224), റഷ്യ (14,97,167), സ്‌പെയിന്‍ (11,10,372), ഫ്രാന്‍സ് (10,86,497), അര്‍ജന്റീന (10,81,336), കൊളംബിയ (10,07,711) എന്നിങ്ങനെയാണ് കൊവിഡ് ഏറ്റവും കൂടുതല്‍ രൂക്ഷമായ രാജ്യങ്ങളിലെ കണക്ക്.

ബിഹാര്‍ ഉപ മുഖ്യമന്ത്രിക്ക് കൊവിഡ്; എയിംസില്‍ പ്രവേശിപ്പിച്ചു

author

പാറ്റ്‌ന | ബിഹാര്‍ ഉപ മുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. അദ്ദേഹത്തെ പാറ്റ്‌നയിലെ എയിംസില്‍ പ്രവേശിപ്പിച്ചു. ബിഹാറിലെ വോട്ടെടുപ്പിന് ഒരാഴ്ച ശേഷിക്കെ മുന്നണികള്‍ പ്രചാരണം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് ഉപ മുഖ്യമന്ത്രി ആശുപത്രിയിലായത്. നിലവില്‍ ആരോഗ്യ സ്ഥിതി സാധാരണ നിലയിലാണെന്നും ചെറുലക്ഷണങ്ങളാണുള്ളതെന്നും സുശീല്‍ കുമാര്‍ മോദി ട്വിറ്ററില്‍ അറിയിച്ചു. ഞായറാഴ്ച ബക്‌സറിലും ഭോജ്പൂരിലും മുഖ്യമന്ത്രി നിതീഷ് കുമാറുമൊത്തെ അദ്ദേഹം പ്രചാരണത്തിനെത്തിയിരുന്നു. ഇതുവരെ നാല് തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ ഇരുവരും […]

പ്രണബ് മുഖര്‍ജി ഡീപ് കോമയില്‍: ആരോഗ്യനില കൂടുതല്‍ വഷളെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

admin

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില കൂടുതല്‍ വഷളായതായി മെഡിക്കല്‍ ബുള്ളറ്റിന്‍. പ്രണബ് മുഖര്‍ജി ആഴമേറിയ അബോധാവസ്ഥയില്‍ (ഡീപ് കോമ) തുടരുകയാണ്. വെന്റിലേറ്റര്‍ സാഹയത്തിലാണ് അദ്ദേഹം കഴിയുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യ സൂചികകള്‍ ക്രമം തെറ്റിയ നിലയില്‍ ആണെന്നും ഡല്‍ഹി ആര്‍മി റിസര്‍ട്ട് ആന്‍ഡ് റഫറല്‍ ആശുപത്രി അറിയിച്ചു. ശ്വാസകോശത്തിലെ അണുബാധയ്ക്കു ചികിത്സ തുടരുകയാണെന്നും വിദഗ്ധരുടെ സംഘമാണ് അദ്ദേഹത്തെ പരിചരിക്കുന്നതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

എ.സി മൊയ്തീന്‍റെ ഓഫീസിലെ എട്ട് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, മന്ത്രി നിരീക്ഷണത്തില്‍

admin

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍റെ ഓഫീസിലെ എട്ട് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് സെക്രട്ടേറിയറ്റ് അനകസ് 1 ലെ അഞ്ചാം നില അടച്ചു. എട്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മന്ത്രിയും ഓഫീസിലെ മറ്റ് ജീവനക്കാരും നിരീക്ഷണത്തില്‍ പോയി. മന്ത്രിക്ക് കോവിഡ് ടെസ്റ്റ് നടത്തും. തിരുവനന്തപുരത്ത് അടുത്ത മൂന്ന് ആഴ്ചകളില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയുണ്ടാകുമെന്ന് ജില്ലാ […]

Subscribe US Now