കൊവിഡ് വാക്‌സിന്‍ ഉത്പാദനം നേരിട്ട് വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം തുടങ്ങി

author

ന്യൂദല്‍ഹി : രാജ്യത്തെ കൊറോണ വാക്‌സിന്‍ വികസന പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിലയിരുത്തുന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മൂന്ന് കോവിഡ് പ്രതിരോധ വാക്സിന്‍ നിര്‍മാണ ഫാര്‍മ പ്ലാന്റുകള്‍ പ്രധാനമന്ത്രി ഇന്ന് സന്ദര്‍ശിക്കും. സൈഡസ് കാഡില, ഭാരത് ബയോടെക്ക്, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവിടങ്ങളിലാണ് മോദി സന്ദര്‍ശിക്കുന്നത്. വാക്സിന്‍ വികസനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നേരിട്ടറിയുന്നതിനായി മോദി അഹമ്മദാബാദിനടുത്തുള്ള പ്രധാന ഫാര്‍മകളിലൊന്നായ സൈഡസ് കാഡിലയുടെ പ്ലാന്റ് സന്ദര്‍ശിക്കുമെന്ന് ഗുജറാത്ത് ഉപ മുഖ്യമന്ത്രി […]

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ഏപ്രില്‍ മുതല്‍ ലഭ്യമാകുമെന്ന് പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

author

പൂണെ :രാജ്യത്ത് ഓക്‌സ്ഫഡ് കൊവിഡ് വാക്‌സിന്‍ ഏപ്രില്‍ തൊട്ട് ഒരു വര്‍ഷത്തിനകം എല്ലാവര്‍ക്കും ലഭ്യമാക്കാനാകുമെന്ന് പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പുനാവാല പറഞ്ഞു. മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അടുത്ത ഫെബ്രുവരിയോടെ വാക്‌സിന്‍ ലഭ്യമാകും. പ്രതിരോധ കുത്തിവെപ്പിന് ആവശ്യമായ രണ്ടു ഡോസുകള്‍ക്ക് പരമാവധി 1000 രൂപയാകും വില. വാക്‌സിന്‍ വന്‍തോതില്‍ വാങ്ങുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനു കുറഞ്ഞ വിലയ്ക്ക് നല്‍കാനാകുമെന്നും പുനാവാല പറഞ്ഞു. കുട്ടികളില്‍ ഇതു പ്രതികൂലമാവില്ലെന്ന ഉറപ്പ് ലഭിച്ചാല്‍ […]

Subscribe US Now