ഇറാന്‍ ആണവ കേന്ദ്രം ആക്രമിക്കാന്‍ ട്രംപ് ആലോചന നടത്തി; പ്രത്യാഘാതമോര്‍ത്ത് പിന്‍മാറി

author

വാഷിങ്ടണ്‍: ഇറാനിലെ പ്രധാന ആണവ കേന്ദ്രങ്ങളിലൊന്ന് ആക്രമിക്കാന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ദിവസങ്ങള്‍ക്ക് മുമ്ബ് ഒരുങ്ങിയിരുന്നതായി റിപ്പോര്‍ട്ട്. മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥന്‍ ‘ദി ന്യൂയോര്‍ക്ക് ടൈംസി’നോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സുരക്ഷാ ഉപദേശകരുമായി വ്യാഴാഴ്ച നടത്തിയ ചര്‍ച്ചയിലാണ് ട്രംപ് ഇക്കാര്യം ഉന്നയിച്ചത്. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, പുതിയ ആക്ടിങ് പ്രതിരോധ സെക്രട്ടറി ക്രിസ്റ്റഫര്‍ മില്ലര്‍, ജായിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ മാര്‍ക്ക് മില്ലി എന്നിവരടക്കം പങ്കെടുത്ത […]

‘കാലം എല്ലാത്തിനും ഉത്തരം നല്‍കും’; തോല്‍വി അംഗീകരിക്കുന്നുവെന്ന സൂചനയുമായി ഡൊണാള്‍ഡ് ട്രംപ്

author

വാഷിം‌ഗ്‌ടണ്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കാന്‍ ഡൊണാള്‍ഡ്‌ ട്രംപ് തയ്യാറെടുക്കുന്നതായി സൂചന. കാലം എല്ലാത്തിനും ഉത്തരം നല്‍കും എന്നാണ് ട്രംപിന്റെ ഏറ്റവും ഒടുവിലത്തെ പ്രതികരണം. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് മനസ് തുറന്നത്. “നമ്മള്‍ ലോക്ക്ഡൗണിലേക്ക് ഒരിക്കലും പോകില്ല. ഞാനും ഈ ഭരണവും അത്തരമൊരു തീരുമാനത്തിലേക്ക് പോകില്ല. ഭാവിയിലെന്താണ് നടക്കാന്‍ പോകുന്നതെന്ന് ആര്‍ക്കറിയാം. ആരാണ് ഭരണത്തിലുണ്ടാവുകയെന്നും. എനിക്ക് തോന്നുന്നു കാലമായിരിക്കും അതിനെല്ലാം ഉത്തരം നല്‍കുക. […]

Subscribe US Now