സ്ഥാനാര്‍ഥി നിര്‍ണയം; തിരുവനന്തപുരം ഡിസിസി ഓഫീസില്‍ സംഘര്‍ഷം

author

തിരുവനന്തപുരം > തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി ഡിസിസി ഓഫീസില്‍ സംഘര്‍ഷം. വി എസ് ശിവകുമാര്‍ എംഎല്‍എക്കെതിരെയും പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും രംഗത്തെത്തി. കമലേശ്വരം വാര്‍ഡിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടാണ് ഡിസിസി ഓഫീസില്‍ സംഘര്‍ഷമുണ്ടായത്. മര്യാദയ്ക്ക് സീറ്റ് നിര്‍ണയം നടത്താന്‍ കഴിയില്ലെങ്കില്‍ കളഞ്ഞിട്ട് പോടാ എന്നാക്രോശിച്ച പ്രവര്‍ത്തകര്‍ ശിവകുമാറിന് അഴിമതി നടത്തുകയെന്ന ലക്ഷ്യത്തോടെയുള്ള സീറ്റ് വീതംവയ്പാണ് വിവിധ വാര്‍ഡുകളില്‍ നടക്കുന്നതെന്നും പറഞ്ഞു. ശിവകുമാറിനും നേതാക്കള്‍ക്കുമെതിരെ അസഭ്യം ചൊരിയുകയും ഓഫീസിലെ കംപ്യൂട്ടര്‍ […]

Subscribe US Now