ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് കസ്റ്റഡിയില്‍ വിടാനാകില്ലെന്ന് കോടതി, ചികില്‍സയില്‍ തുടരും; ജാമ്യാപേക്ഷ നാളെ പരിഗണിക്കും

author

കൊച്ചി പാലാരിവട്ടം പാലം അഴിമതിയില്‍ അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് കസ്റ്റഡിയില്‍ വിടില്ല. ക്യാന്‍സര്‍ ബാധിതനായ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് കസ്റ്റഡിയില്‍ വിടാവുന്ന ആരോഗ്യസ്ഥിതിയിലല്ലെന്ന് കോടതി വിലയിരുത്തി. കോടതി നിയോഗിച്ച സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അടങ്ങുന്ന വിദഗ്ധ സംഘം ഇബ്രാഹിംകുഞ്ഞിനെ പരിശോധിച്ച്‌ റിപ്പോര്‍ട്ട് മൂവാറ്റുപുഴ കോടതിയില്‍ സമര്‍പ്പിച്ചു. ഇതില്‍ ഇബ്രാഹിംകുഞ്ഞിന് ചികില്‍സ തുടരേണ്ടതുണ്ടെന്ന് സംഘം വ്യക്തമാക്കി. കസ്റ്റഡിയില്‍ വിടാവുന്ന […]

ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് അനവസരത്തിലുള്ളതെന്ന് കുഞ്ഞാലിക്കുട്ടി

author

മലപ്പുറം: ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് അനവസരത്തിലുള്ളതെന്ന് കുഞ്ഞാലിക്കുട്ടി ആരോപിക്കുന്നു. രാഷ്ട്രീയ പ്രേരിതമായ നടപടിയാണ് വിജലന്‍സിന്റേതെന്ന് മുസ്ലീം ലീഗ് മുതിര്‍ന്ന് നേതാവ് ആരോപിക്കുകയാണ്. ഇടത് മുന്നണി കണ്‍വീനര്‍ ഇത് നേരത്തെ തന്നെ പറഞ്ഞുവെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാകുന്നു. തയ്യാറാക്കിയ പട്ടിക അനുസരിച്ചാണ് അറസ്റ്റ് നടക്കുന്നതെന്നാണ് ലീഗ് ആരോപിക്കുന്നത്. ഇത് അറസ്റ്റ് ആവശ്യമില്ലാത്ത കേസാണെന്നും ഇപ്പോള്‍ സര്‍ക്കാരിന് മറ്റ് വിവാദങ്ങളും പ്രശ്നങ്ങളും ബാലന്‍സ് ചെയ്യാന്‍ വേണ്ടി നടത്തുന്ന നാടകമാണ് ഇതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. യുഡിഎഫ് സര്‍ക്കാര്‍ […]

പാലാരിവട്ടം പാലം അഴിമതികേസ് ; ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു

author

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യാന്‍ വിജിലന്‍സിന്റെ ഒരു സംഘം ഇബ്രാഹിംകുഞ്ഞിന്റെ ആലുവയില്‍ ഉള്ള വീട്ടില്‍ എത്തിയിരുന്നു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തിയത്. തിരുവനന്തപുരത്തു നിന്നുള്ള സംഘമാണ് എത്തിയത്. സംഘം എത്തിയ സമയത്ത് ഇബ്രാഹിംകുഞ്ഞിനെ ഭാര്യ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത് എന്നാണ് സൂചന. വനിതാ പോലീസ് എത്തിയതിനുശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇബ്രാഹിംകുഞ്ഞിന്‍റെ വീടിനുള്ളില്‍ കയറിയത്. മുന്‍പ് പാലാരിവട്ടം അഴിമതി […]

വിജിലന്‍സ് വീട്ടിലെത്തിയത് ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാന്‍, നീക്കം മുന്‍കൂട്ടി കണ്ട് മുന്‍മന്ത്രി ആശുപത്രിയില്‍ : വിജിലന്‍സ് നീക്കം ചോര്‍ന്നതായി സംശയം

author

കൊ​ച്ചി: പാലാരിവട്ടം പാലം അഴിമതി കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ മു​ന്‍​പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ വീ​ട്ടി​ല്‍ വി​ജി​ല​ന്‍​സ് സം​ഘ​മെ​ത്തി​യ​ത് അ​റ​സ്റ്റ് ചെ​യ്യാ​നെന്ന് സൂചന. തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ്പി ശ്യാം ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ത്തം​ഗ സം​ഘ​മാ​ണ് മു​ന്‍​മ​ന്ത്രി​യു​ടെ കൊ​ച്ചി​യി​ലെ വീ​ട്ടി​ലെ​ത്തി​യ​ത്. വ​ന്‍​പോ​ലീ​സ് സം​ഘ​വും സ്ഥ​ല​ത്തു​ണ്ട്. എ​ന്നാ​ല്‍ അ​ദ്ദേ​ഹം വീ​ട്ടി​ലി​ല്ലെ​ന്നും ലേ​ക്‌​ഷോ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ അ​റി​യി​ച്ചു. ഇ​ക്കാ​ര്യം ആ​ശു​പ​ത്രി അ​ധി​കൃ​ത​രും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് ഇ​ബ്രാ​ഹിം കു​ഞ്ഞ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റി​യ​ത്. ഈ […]

Subscribe US Now