ജമ്മു കശ്​മീരില്‍ ഏറ്റുമുട്ടല്‍, സുരക്ഷാ സേന നാലു ഭീകരരെ വധിച്ചു

author

ജമ്മു കശ്മീരില്‍ സുരക്ഷാ സേന നാലു ഭീകരരെ വധിച്ചു.ബാന്‍ ടോള്‍ പ്ലാസ‌യ്‌ക്ക് സമീപമാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ശ്രീനഗര്‍-ജമ്മു ദേശീയപാത പൊലീസ് അടച്ചു. രണ്ട് മണിക്കൂറോളം ഏറ്റുമുട്ടല്‍ തുടര്‍ന്നു. ട്രക്കില്‍ ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് സൈന്യം ഭീകരര്‍ ഒളിച്ച്‌ കടക്കവെയാണ് ഏറ്റുമുട്ടലുണ്ടായത്. ടോള്‍ പ്ലാസയില്‍ ഭീകരര്‍ സഞ്ചരിച്ച ട്രക്ക്​ സൈന്യം തടയുകയായിരുന്നു. തുടര്‍ന്ന്​ ട്രക്കില്‍ പരിശോധന നടത്തുന്നതിനിടെ ഭീകരര്‍ സൈന്യത്തിന്​ നേരെ വെടിയുതിര്‍ത്തു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ്​ നാല്​ ഭീകരര്‍ […]

ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണം; മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു

author

ശ്രീനഗര്‍: ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണത്തില്‍ മൂന്ന് ജവന്മാര്‍ക്ക് വീരമൃത്യു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് പാകിസ്ഥാന്റെ ആക്രമണം. നിയന്ത്രണ രേഖയ്ക്ക് സമീപം ബാരമുള്ളയിലാണ് സംഭവം. ആക്രമണത്തില്‍ മൂന്ന് പ്രദേശവാസികളും കൊല്ലപ്പെട്ടന്നാണ് വിവരം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നും റിപ്പോര്‍ട്ടുണ്ട്. കരസേനയിലെ രണ്ട് ജവാന്മാരും, ഒരു ബിഎസ്‌എഫ് ജവാനുമാണ് വീരമൃത്യു വരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യല്ല.

Subscribe US Now