സു​ര​ക്ഷ​യ്ക്ക് നി​യോ​ഗി​ച്ച ഗ​ണ്‍​മാ​ന്‍​മാ​രെ കെ. ​സു​രേ​ന്ദ്ര​ന്‍ തി​രി​ച്ച​യ​ച്ചു

author

കോഴിക്കോട്: സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍ തി​രി​ച്ച​യ​ച്ചു. ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് സു​രേ​ന്ദ്ര​ന്‍ തി​രി​ച്ച​യ​ച്ച​ത്. ഇ​ന്‍റ​ലി​ജ​ന്‍​സ് നി​ര്‍​ദേ​ശ​പ്ര​കാ​രം കോ​ഴി​ക്കോ​ട് റൂ​റ​ല്‍ പോ​ലീ​സാ​ണ് സു​രേ​ന്ദ്ര​ന് ര​ണ്ട് ഗ​ണ്‍​മാ​ന്‍​മാ​രെ അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ല്‍ സു​ര​ക്ഷ ആ​വ​ശ്യ​മി​ല്ലെ​ന്ന് എ​ഴു​തി ന​ല്‍​കി ഇ​വ​രെ സു​രേ​ന്ദ്ര​ന്‍ തി​രി​ച്ച​യ​ച്ചു. സു​രേ​ന്ദ്ര​ന് എ​ക്‌​സ് കാ​റ്റ​ഗ​റി സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കോ​ഴി​ക്കോ​ട് റൂ​റ​ല്‍ എ​സ്പി​ക്ക് ഇ​ന്‍റ​ലി​ജ​ന്‍​സ് എ​ഡി​ജി​പി ഉ​ത്ത​ര​വ് ന​ല്‍​കി​യ​ത്.

സെക്രട്ടറിയേറ്റ് തീവെപ്പ്: അന്വേഷണം വഴിതെറ്റിക്കാന്‍ മന്ത്രിമാര്‍ ശ്രമിക്കുന്നു: കെ.സുരേന്ദ്രന്‍

author

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപ്പിടുത്തത്തിന്റെ അന്വേഷണം വഴിതെറ്റിക്കാന്‍ മന്ത്രിമാര്‍ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അന്വേഷണം കഴിയും മുമ്ബ് എങ്ങനെയാണ് മന്ത്രിമാര്‍ക്ക് അന്തിമ തീരുമാനത്തിലെത്താനാവുകയെന്ന് തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു. അട്ടിമറിയില്ലെന്ന് കടകംപ്പള്ളിക്ക് എങ്ങനെ പറയാനാകും. ഇ.പി ജയരാജന്‍, തോമസ് ഐസക്ക്, ജി.സുധാകരന്‍ എന്നിവര്‍ പലതരത്തിലാണ് കാര്യങ്ങള്‍ പറയുന്നത്. അന്വേഷണം അട്ടിമറിക്കാനുള്ള ഗൂഡലക്ഷ്യമാണ് മന്ത്രിമാര്‍ക്കുള്ളത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്നും രക്ഷപ്പെടാന്‍ ഫയലുകള്‍ സര്‍ക്കാര്‍ കത്തിച്ചതാണ്. ആദ്യത്തെ രണ്ട് ദിവസം ഇ- ഫയലുകള്‍ […]

സെ​ക്ര​ട്ട​റി​യ​റ്റി​ല്‍ അ​തി​ക്ര​മി​ച്ചു ക​ട​ന്നു; കെ. ​സു​രേ​ന്ദ്ര​നെ​തി​രെ കേ​സ്

admin

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യ​റ്റി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​നെ​തി​രെ കേ​സ്. സു​രേ​ന്ദ്ര​ന്‍ ഉ​ള്‍​പ്പെ​ടെ എ​ട്ട് പേ​ര്‍​ക്കെ​തി​രെ​യാ​ണ് കന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച സെ​ക്ര​ട്ട​റി​യ​റ്റി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ സു​രേ​ന്ദ്ര​നും പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രും സ്ഥ​ല​ത്തെ​ത്തി പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ ഇ​വ​രെ അ​റ​സ്റ്റു ചെ​യ്തു നീ​ക്കി​യി​രു​ന്നു. കോ​വി​ഡ് രോ​ഗ​നി​യ​ന്ത്ര​ണ നി​ര്‍​ദേ​ശം ലം​ഘി​ച്ച​തി​നും ഇ​വ​ര്‍​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

Subscribe US Now