ഒന്നും ചെയ്യാതെ ആത്മപരിശോധനയെക്കുറിച്ച്‌ പറയുന്നതെന്തിന്; കപില്‍ സിബലിനെതിരേ രൂക്ഷവിമര്‍ശനവുമായി അധിര്‍ രഞ്ജന്‍ ചൗധരി

author

ന്യൂഡല്‍ഹി: ബിഹാര്‍ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പുകളിലുമുണ്ടായ തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് സ്വയം വിമര്‍ശനാത്മകായി ചിന്തിക്കണമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ അഭിപ്രായപ്രകടനത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. ഒന്നും ചെയ്യാതെ വെറുതെ ആത്മപരിശോധന നടത്തണമെന്ന് മാത്രം പറയുന്നതില്‍ എന്ത് അര്‍ഥമാണുള്ളതെന്ന് അധിര്‍ രഞ്ജന്‍ ചോദിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയെക്കുറിച്ചും ആത്മപരിശോധനയുടെ ആവശ്യകതയെക്കുറിച്ചും അദ്ദേഹത്തിന് വളരെയധികം ആശങ്കയുണ്ടെന്ന് തോന്നുന്നു. കപില്‍ സിബല്‍ ഇതിനെക്കുറിച്ച്‌ മുമ്ബും സംസാരിച്ചിരുന്നു. എന്നാല്‍, ബിഹാര്‍, മധ്യപ്രദേശ്, […]

ബിഹാര്‍ തെരഞ്ഞെടുപ്പ് തോല്‍വി; കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കബില്‍ സിബല്‍

author

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായിഅഭിഭാഷകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍. കോണ്‍ഗ്രസിന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രസക്തിയില്ലാതെയായെന്ന് സിബല്‍ പറഞ്ഞു. രാജ്യത്ത് ഒരിടത്തും ജനങ്ങള്‍ കോണ്‍ഗ്രസിനെ ബദലായി കാണുന്നില്ല. പരാജയം സംഭവിച്ചിട്ടും നേതൃത്വം ആത്മപരിശോധന നടത്തുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ”ഒരു ഫലപ്രദമായ ബദലായി പാര്‍ട്ടിക്ക് മാറാന്‍ കഴിയുന്നില്ല എന്നത് വലിയൊരു മോശം കാര്യമാണ്. കുറേ കാലത്തേക്ക് ബീഹാറില്‍ ഞങ്ങള്‍ക്ക് ഒരു ബദലാവാന്‍ സാധിച്ചില്ല. […]

Subscribe US Now