ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം 5000 ആക്കി ഉയര്‍ത്തുന്നത് പരിഗണിക്കാമെന്ന് കടകംപള്ളി

author

തിരുവനന്തപുരം: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കുന്നത് പരിഗണനയിലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിലവില്‍ ഒരു ദിവസം ആയിരം ഭക്തര്‍ക്ക് മാത്രമാണ് ശബരിമലയില്‍ ദര്‍ശനത്തിന് അനുമതിയുളളത്. വാരാന്ത്യങ്ങളില്‍ രണ്ടായിരം ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതിയുണ്ട്. ഇത് 5000 ആക്കി ഉയര്‍ത്തുന്നത് പരിഗണിക്കുമെന്നാണ് മന്ത്രി അറിയിച്ചത്. തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞതോടെ ശബരിമലയിലെ നടവരവില്‍ വന്‍ കുറവാണുണ്ടായത്. ഇതോടെ പ്രതിദിനം ദര്‍ശനത്തിന് അനുവദിച്ചിരിക്കുന്ന ഭക്തരുടെ എണ്ണം കൂട്ടണമെന്ന് ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ശബരിമലയില്‍ കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യം ആദ്യ ദിനങ്ങളിലെ സ്ഥിതി വിലയിരുത്തിയതിനുശേഷം തീരുമാനിക്കും ; കടകംപള്ളി സുരേന്ദ്രന്‍

author

പത്തനംതിട്ട : ശബരിമലയില്‍ കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ ആദ്യ ദിവസങ്ങളിലെ സ്ഥിതി വിലയിരുത്തിയശേഷം തീരുമാനം എടുക്കുമെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കുന്നുവെന്ന കുമ്മനം രാജശേഖരന്റെ ആരോപണം വിലകുറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ഇതു ശബരിമലയെ തകര്‍ക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കെ ശബരിമല മണ്ഡലകാല പൂജകള്‍ക്കായി തുറന്നു. ദിവസം ആയിരം പേര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത് .

Subscribe US Now