ഹൃദയാഘാതം; കപില്‍ ദേവ് ആശുപത്രിയില്‍, അടിയന്തര ശസ്‌ത്രക്രിയ

author

ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ ആശുപത്രിയിലാണ് അദ്ദേഹം ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. കപിലിനെ ആന്‍ജിയോപ്ലാസ്റ്റി സര്‍ജറിക്ക് വിധേയനാക്കി. അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കപിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം കായിക പ്രേമികള്‍ ഞെട്ടലോടെയാണ് ഉള്‍ക്കൊണ്ടത്. ഹര്‍ഷ ഭോഗ്‌ലെ അടക്കമുള്ള പ്രമുഖര്‍ കപില്‍ അതിവേഗം സാധാരണ നിലയിലേക്ക് തിരിച്ചെത്തട്ടെ എന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്.

Subscribe US Now