മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാന ഉദ്യോഗസ്ഥരെല്ലാം കോവിഡ് നിരീക്ഷണത്തില്‍

author

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലെ പ്രധാന ഉദ്യോഗസ്ഥര്‍ കോവിഡ് നിരീക്ഷണത്തില്‍. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനും പൊളിറ്റിക്കല്‍ സെക്രട്ടറി ദിനേശന്‍ പുത്തലത്തിനും കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. രോഗബാധിതരുമായി നേരിട്ട് സമ്ബര്‍ക്കമുള്ള പ്രൈവറ്റ് സെക്രട്ടറി, സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടി, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എന്നിവര്‍ നീരീക്ഷണത്തില്‍പ്പോയി. ഇവരുമായി സമ്ബര്‍ക്കമില്ലാതിരുന്നതിനാല്‍ മുഖ്യമന്ത്രി ഇതുവരെ നിരീക്ഷണത്തില്‍ പോയിട്ടില്ല.

Subscribe US Now