മൊറട്ടോറിയം: നവംബര്‍ അഞ്ചിനകം തുക അക്കൗണ്ടില്‍, കര്‍ശന നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്

author

മുംബൈ: വായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ച കാലത്തെ കൂട്ടുപലിശ ഒഴിവാക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം നടപ്പാക്കാന്‍ ബാങ്കിതര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും റിസര്‍വ് ബാങ്ക് നിര്‍ദേശം. കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മാര്‍ച്ച്‌ ഒന്നുമുതല്‍ ആറുമാസ കാലയളവിലേക്കാണ് വായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ചത്. രണ്ടു കോടി രൂപ വരെയുളള വായ്പകളുടെ തിരിച്ചടവിന് മേലുളള കൂട്ടുപലിശ ഒഴിവാക്കാന്‍ കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്. ഇതിന്റെ ചുവടുപിടിച്ചാണ് റിസര്‍വ് […]

മൊറട്ടോറിയം ഉണ്ടായിട്ടും വായ്പ തിരിച്ചടച്ചവര്‍ക്ക് ക്യാഷ് ബാക്ക് ആനൂകൂല്യം നല്‍കാനൊരുങ്ങി കേന്ദ്രം

author

ന്യൂഡല്‍ഹി | കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പെടുത്തിയ ലോക്ഡൗണ്‍ കാലയളവില്‍ വായ്പാ തിരിച്ചടവുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച മൊറട്ടോറിയം സ്വീകരിക്കാതിരുന്ന വ്യക്തികള്‍ക്കും എംഎസ്‌എംഇകള്‍ക്കും ആനൂകൂല്യം നല്‍കാന്‍ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രതിസന്ധിഘട്ടത്തില്‍, മൊറട്ടോറിയം ഉണ്ടായിട്ടും വായ്പ കൃത്യമായി തിരിച്ചടച്ചവര്‍ക്ക് ക്യാഷ്ബാക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതാണ് പരിഗണനിയിലുള്ളത്. മൊറട്ടോറിയം ഉപയോഗപ്പെടുത്തിയവരുടെ പിഴപലിശ ഒഴിവാക്കി നല്‍കുമെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. വായ്പയുടെ പലിശ പൂര്‍ണമായും എഴുതിത്തള്ളണമെന്ന ആവശ്യമാണ് ഉയര്‍ന്നതെങ്കിലും ഇത് […]

മൊറട്ടോറിയം കാലയളവിലെ പലിശ തിരിച്ചടവിന് ഇളവില്ല: കേന്ദ്രവും, ആര്‍ബിഐയും സുപ്രീംകോടതിയില്‍

author

ന്യൂ ഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ബാങ്ക് വായ്പകളില്‍ മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്ന കാലയളവിലെ പലിശ തിരിച്ചടവിന് കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാരും, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും സുപ്രീംകോടതിയില്‍. ണ്ട് കോടി രൂപ വരെ വായ്പ എടുത്തവര്‍ക്ക് ആണ് കൂട്ട് പലിശ ഒഴിവാകും. ചെറുകിട വ്യവസായങ്ങള്‍ക്ക് ആയുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, ക്രെഡിറ്റ് കാര്‍ഡ് കുടിശിക, വാഹന വായ്പ, വ്യക്തിഗത വായ്പ, വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ […]

Subscribe US Now