വീട്ടില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു; ബോളിവുഡ് നിര്‍മാതാവിന്‍റെ ഭാര്യ അറസ്റ്റില്‍

author

നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്ഡില്‍ കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ബോളിവുഡ് നിര്‍മാതാവ് നാദിയാവാലയുടെ ഭാര്യ ഷബാന സയീദ് അറസ്റ്റില്‍. ഇവരുടെ ജുഹുവിലെ വീട്ടില്‍ ഇന്നലെ നടത്തിയ റെയ്ഡില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. 10 ഗ്രാം കഞ്ചാവ് ആണ് കണ്ടെത്തിയത്. നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍റ് സൈക്കോട്രോപിക് സബ്‍സ്റ്റാന്‍സസ് ആക്‌ട് പ്രകാരമാണ് ഷബാനയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റ് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ സ്ഥിരീകരിച്ചു.

Subscribe US Now