നീറ്റ് പരീക്ഷയില്‍ പുതുചരിത്രം: ഒഡീഷ വിദ്യാര്‍ഥിക്ക് ഫുള്‍ മാര്‍ക്ക്

author

ജയ്പൂര്‍: നീറ്റ് പരീക്ഷയില്‍ 100 ശതമാനം മാര്‍ക്കുമായി ഒഡീഷ വിദ്യാര്‍ഥി. 18കാരന്‍ സോയിബ് അഫ്താബാണ് 720ല്‍ 720 മാക്കും സ്വന്തമാക്കി മെഡിക്കല്‍ ബിരുദപഠനത്തിന് അര്‍ഹതനേടിയത്. മെഡിക്കല്‍ പഠനത്തിന് ശേഷം കാര്‍ഡിയാക് സര്‍ജനാവണമെന്നാണ് ആഗ്രഹമെന്ന് അഫ്താബ് പറഞ്ഞു. ലോക്ഡൗണിന്റെ സമ്മര്‍ദങ്ങള്‍ക്കിടയിലും കഠിനമായി പരിശ്രമിച്ചതാണ് വിജയിത്തിലേക്ക് നയിച്ചതെന്നും അഫ്താബ് പറഞ്ഞു.രാജസ്ഥാനിലെ കോട്ടയിലാണ് അഫ്താബ് കോച്ചിങ്ങിന് പോയിരുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പല വിദ്യാര്‍ഥികളും കോട്ടയില്‍ നിന്ന് സ്വദേശങ്ങളിലേക്ക് മടങ്ങി. എന്നാല്‍, അമ്മക്കും സഹോദരിക്കുമൊപ്പം കോട്ടയില്‍ […]

നീറ്റ് പരീക്ഷ ഫലം ഇന്നറിയാം

author

നീറ്റ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഒക്ടോബര്‍ 12 ന് പരീക്ഷ ഫലം പ്രഖ്യാപിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് മൂലം പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്ക് ഒരവസരം കൂടി നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് 14 ന് പരീക്ഷ എഴുതാന്‍ അവസരം നല്‍കി. രാജ്യത്തെ 85 ശതമാനം മെഡിക്കല്‍, ഡെന്റല്‍ സീറ്റുകളിലെ പ്രവേശനത്തിന് നീറ്റ് യോഗ്യതയാണ് പരിഗണിക്കുന്നത്. നീറ്റ് ഫലത്തോടൊപ്പം മെഡിക്കല്‍ അഖിലേന്ത്യാ ക്വാട്ടാ ലിസ്റ്റും എന്‍.ടി.എ പ്രസിദ്ധീകരിച്ചേക്കും.

Subscribe US Now