പോപുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ്; മൂന്ന് കേസ് കൂടി രജിസ്​റ്റര്‍ ചെയ്തു

author

കുളത്തൂപ്പുഴ: പോപുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കുളത്തൂപ്പുഴ പൊലീസ് മൂന്ന് കേസുകള്‍ കൂടി രജിസ്​റ്റര്‍ ചെയ്തു. നാട്ടിലില്ലാതിരുന്ന കുളത്തൂപ്പുഴ സ്വദേശികള്‍ കഴിഞ്ഞ ദിവസമെത്തിയാണ് പരാതി സമര്‍പ്പിച്ചത്. ഇതോടെ കുളത്തൂപ്പുഴയില്‍ മാത്രം ലഭിച്ച പരാതികള്‍ നാലുകോടിയിലധികം രൂപക്കുള്ളതായി. വിദേശങ്ങളില്‍ കഴിയുന്നവരില്‍ തങ്ങളുടെ സമ്ബാദ്യം മുഴുവനായും നിക്ഷേപിച്ചവരും നിരവധിയാണ്. കേസുകള്‍ ഒന്നാകെ ജില്ലാടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയാറാക്കി കൂടുതല്‍ നടപടികള്‍ക്കായി സമര്‍പ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Subscribe US Now