കന്നഡ നടി രാഗിണി ദ്വിവേദിയുടെ വീട്ടില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

author

ബംഗളുരു: മയക്കുമരുന്ന് കേസില്‍ നടി രാഗിണി ദ്വിവേദിയുടെ വീട്ടില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുന്നു. ബംഗുളുരു എലഹങ്കയിലെ ഫ്ലാറ്റിലാണ് റെയ്ഡ്. രാഗിണിയുടെ സുഹൃത്ത് രവിശങ്കറിനെ മയക്കുമരുന്ന് കേസില്‍ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ആര്‍.ടി.ഒ ഓഫിസിലെ ഉദ്യോഗസ്ഥനാണ് രവിശങ്കര്‍. രാഗിണിയോട് വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി.സി.ബി ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ ഇവര്‍ ഹാജരായിരുന്നില്ല. സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന് മുമ്ബാകെ ഹാജരാകാന്‍ നടി രാഗിണി ദ്വിവേദി കൂടുതല്‍, സമയം ആവശ്യപ്പെട്ടെങ്കിലും അന്വേഷണ സംഘം അനുമതി നല്‍കിയിരുന്നില്ല. […]

മയക്കുമരുന്നു കേസ്; നടി രാഗിണി ദ്വിവേദിയെ ചോദ്യം ചെയ്യും; അനിഖയുടെ ഡയറിയില്‍ 15 നടീനടന്മാരുടെ പേരുകള്‍; പ്രമുഖര്‍ നിരീക്ഷണത്തില്‍

author

ബാം​ഗ്ലൂര്‍ മയക്കുമരുന്ന് കേസ് തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. സിനിമ രം​ഗത്തും സം​ഗീത രം​ഗത്തുമുള്ള പ്രമുഖര്‍ നിരീക്ഷണത്തിലാണെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് കന്നഡയിലെ പ്രമുഖതാരം രാഗിണി ദ്വിവേദിയെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് നടിക്ക് പൊലീസ് നോട്ടീസ് അയച്ചു. ലഹരി റാക്കറ്റുമായി ബന്ധമുണ്ടെന്നാരോപിച്ച്‌ കന്നഡ സിനിമാരംഗത്തെ ചില പ്രമുഖരുടെ വിവരങ്ങള്‍ ചലച്ചിത്ര സംവിധായകന്‍ ഇന്ദ്രജിത് ലങ്കേഷ് കഴിഞ്ഞ ദിവസം പൊലീസിനു കൈമാറിയിരുന്നു. […]

Subscribe US Now