സ്വപ്‌നയുടെ ശബ്‌ദരേഖ: അന്വേഷണത്തിന് ഉത്തരവിട്ട് ഋഷിരാജ് സിങ്

author

സ്വര്‍‌ണക്കടത്ത് കേസ് പ്രതി സ്വ‌പ്‌ന സുരേഷിന്റെ ശബ്‌ദരേഖ പ്രചരിക്കുന്ന സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജയില്‍ ഡി ജി പി ഋഷിരാജ് സിംഗിന്റെ നിര്‍ദേശം. ദക്ഷിണമേഖല ഡി ഐ ജി അജയകുമാറിനാണ് അന്വേഷണ ചുമതല. ഇന്ന് രാവിലെ അട്ടക്കുളങ്ങര വനിതാ ജയിലില്‍ നേരിട്ടെത്തി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഡി ഐ ജിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്നയെ ജയിലില്‍ സന്ദര്‍ശിക്കാന്‍ നൂറുകണക്കിന് ആളുകള്‍ എത്തിയെന്നും ആദ്യദിനം 15 പേരാണ് എത്തിയതെന്നും […]

സ്വര്‍ണക്കടത്ത് ; സ്വപ്നസുരേഷിനെയും എം ശിവശങ്കറിനെയും ഒരുമിച്ചു ചോദ്യം ചെയ്യാന്‍ ഇ ഡി; കോടതിയെ സമീപിച്ചു

author

കൊച്ചി: നയതന്ത്രസ്വര്‍ണക്കടത്തുകേസില്‍ സ്വപ്നസുരേഷിനെയും എം ശിവശങ്കറിനെയും ഒരുമിച്ചു ചോദ്യം ചെയ്യാന്‍ ഇ ഡി. സ്വപ്‍ന സുരേഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ഇ ഡി കോടതിയെ സമീപിച്ചു. സ്വപ്നയുടെ ലോക്കറില്‍ സൂക്ഷിച്ച കള്ളപണത്തെ കുറിച്ച്‌ ചോദ്യം ചെയ്യാനാണ് സ്വപ്നയെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം ഇ ഡി മുന്നോട്ട് വെച്ചിരിക്കുന്നത്. മൂന്നു ദിവസം സ്വപനയെ കസ്റ്റഡിയിലാവശ്യപ്പെട്ടുകൊണ്ടാണ് ഇ ഡി കോടതിയെ സമീപിച്ചിരിക്കുന്നത്. സരിത്തിനെയും സന്ദീപിനെയും കസ്റ്റഡിയില്‍ വേണമെന്ന് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. അപേക്ഷ കോടതി തിങ്കളാഴ്ച […]

സ്വപ്‌നയ്ക്ക് ലോക്കര്‍ തുറക്കാന്‍ സാമ്ബത്തിക ഉപദേശം നല്‍കിയേ ഉള്ളൂ; പി.വേണുഗോപാലിന്റെ മൊഴി നിഷേധിച്ച്‌ ശിവശങ്കര്‍

author

കൊച്ചി: സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് മേല്‍ കുരുക്ക് മുറുകുന്നു. എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റ് മൂന്നാം വട്ടവും ശിവശങ്കറിനെ ചോദ്യം ചെയ്തു. എട്ടര മണിക്കൂറാണ് ഈഡി ശിവശങ്കറിനെ ചോദ്യം ചെയ്തത്. ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണ് സ്വപ്നയ്ക്കായി ലോക്കര്‍ തുടങ്ങിയതെന്ന പി.വേണുഗോപാലിന്റെ മൊഴിയെ ശിവശങ്കര്‍ നിഷേധിച്ചു. ലോക്കര്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് താന്‍ സാമ്ബത്തിക ഉപദേശം നല്‍കാന്‍ മാത്രമേ അവശ്യപ്പെട്ടിട്ടുള്ളൂ എന്നാണ് ശിവശങ്കര്‍ ഈഡിയ്ക്ക് നല്‍കിയ വിശദീകരണം. അടുത്ത സുഹൃത്തെന്ന നിലയിലാണ് […]

സ്വര്‍ണ്ണക്കടത്ത് കേസൊതുക്കാന്‍ വ്യവസായി രംഗത്ത് : ബി.ജെ.പി. കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് സൂചന

author

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയില്‍ ആക്കിയ സ്വര്‍ണ്ണക്കടത്ത് കേസ് ഒതുക്കാന്‍ മലയാളിയായ ഒരു പ്രമുഖ വ്യവസായി മദ്ധ്യസ്ഥനാകുന്നതായി സൂചന. കേന്ദ്ര സര്‍ക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇദ്ദേഹം ബി.ജെ.പിയിലെ പ്രമുഖരായ കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന വിവരമാണ് പുറത്തുവരുന്നത്. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന ശിവശങ്കരനില്‍ തുടങ്ങിയ കേസ് അന്വേഷണം സംസ്ഥാന മന്ത്രിയിലേക്കും പാര്‍ട്ടി സെക്രട്ടറിയുടെ മകനിലേക്കും നീങ്ങിയതോടെയാണ് സിപിഐ(എം) ലെ ചില നേതാക്കള്‍ വ്യവസായിയെ സമീപിച്ച് അനുനയ നീക്കങ്ങള്‍ക്ക് ഇറങ്ങണമെന്ന് […]

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ സംഘത്തില്‍ മാറ്റം; പ്രിവന്റീവ് കമ്മീഷണര്‍ എന്‍.എസ് ദേവിനെ മാറ്റി

author

സ്വര്‍ണക്കളളക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണ സംഘത്തില്‍ വീണ്ടും മാറ്റം. അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍.എസ് ദേവിനെയാണ് അന്വേഷണ സംഘത്തില്‍ നിന്ന് മാറ്റിയത്. അനില്‍ നമ്ബ്യാരുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷിന്റെ മൊഴി ചോര്‍ന്ന വിഷയത്തിലാണ് നടപടിയെന്നാണ് സൂചന. മൊഴി ചോര്‍ന്നതില്‍ കസ്റ്റംസ് ഉന്നതതല അന്വേഷണം ആരംഭിച്ച ഉടനെയാണ് ഇത്തരത്തിലൊരു തീരുമാനം. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍.എസ് ദേവിനെ അന്വേഷണ സംഘത്തില്‍ നിന്ന് നീക്കിയതിന് പുറമെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തില്‍ നിന്നും കസ്റ്റംസ് ലീഗല്‍ […]

Subscribe US Now