വൃദ്ധന്റെ കരണത്തടിച്ച സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി ഇല്ല : ഭരണകക്ഷി നേതാവിന്റെ പിന്തുണയോടെ രക്ഷപ്പെട്ടത് പഴയ ഡിവഎഫ്‌ഐ ക്കാരനായ എസ്. ഐ ; ചടയമംഗലത്തെ പഴയ ഏമാന് ഇനിയും നിയമം കൈയ്യിലെടുക്കാം

author

കൊല്ലം : കൊല്ലം ജില്ലയിലെ ചടയമംഗലത്തെ പൊതുവഴിയില്‍ വച്ച് വൃദ്ധനെ മര്‍ദ്ദിച്ച് വിവാദത്തിലായ പ്രൊബേഷണറി സബ് ഇന്‍സ്‌പെക്ടര്‍ ഷജീമിനെതിരായ നടപടികള്‍ സര്‍ക്കാര്‍ അവസാനിപ്പിച്ചു. മുന്‍ ഡി.വൈഎഫ്‌ഐ ക്കാരനായ എസ്. ഐക്ക് വേണ്ടി മലബാര്‍ മേഖലയില്‍ നിന്നുള്ള ഭരണകക്ഷി നേതാവിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ശിക്ഷാ നടപടികള്‍ അവസാനിപ്പിച്ചത്. ഒരു മാസം മുന്‍പാണ് ടൂ വീലര്‍ യാത്രക്കാരായ വൃദ്ധനെയും മറ്റൊരാളെയും ഹെല്‍മറ്റ് ഇല്ല എന്നതിന്റെ പേരില്‍ ഷജീം മര്‍ദ്ദിച്ചത്. ഇദ്ദേഹത്തിന്റെ മര്‍ദ്ദന രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നതോടെ സംഭവം വിവാദമായി. ജനകീയ പ്രതിഷേധം ശക്തമായതോടെ ഇദ്ദേഹത്തെ ഇടുക്കി പോലീസ് ക്യാമ്പിലേക്ക് മാറ്റി. ശക്തമായ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന് ഡി.ജി.പി ഉള്‍പ്പെടെയുള്ളവര്‍ അന്ന് അറിയിച്ചിരുന്നു. എന്നാല്‍ പ്രൊബേഷണറി ആയി ജോലി ചെയ്യുന്ന ഇദ്ദേഹത്തെ സസ്‌പെന്റ് ചെയ്താല്‍ ജോലി നഷ്ടപ്പെടുവാന്‍ വരെ സാദ്ധ്യതയുണ്ടെന്നുകണ്ടാണ് ഷജീമിനെ രക്ഷപ്പെടുത്തുവാന്‍ ഭരണകക്ഷി നേതാവ് രംഗത്ത് ഇറങ്ങിയത്. ഇതിന്റെ ഭാഗമായാണ് ശിക്ഷാനടപടികള്‍ എല്ലാം അവസാനിപ്പിച്ചത്. ഇത്ര ഗുരുതര കൃത്യം നടത്തിയ വ്യക്തിയെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് പോലും ചെയ്തില്ലെന്നതാണ് മറ്റൊരു വസ്തുത. ഇതുകൂടാതെ ഉടന്‍തന്നെ അദ്ദേഹത്തെ മലബാര്‍ മേഖലയിലെ ഒരു പോലീസ് സ്റ്റേഷനില്‍ നിയമിക്കാനുള്ള നീക്കവും സജീവമാണെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വി​ജ​യ പ്ര​തീ​ക്ഷ​യു​മാ​യി റി​പ്പ​ബ്ലി​ക്ക​ന്‍ സ്ഥാ​നാ​ര്‍​ഥി ഡോ​ണ​ള്‍​ഡ് ട്രം​പ്.

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഫ​ലം പു​റ​ത്തു​വ​രു​ന്ന​തി​നി​ടെ വി​ജ​യ പ്ര​തീ​ക്ഷ​യു​മാ​യി റി​പ്പ​ബ്ലി​ക്ക​ന്‍ സ്ഥാ​നാ​ര്‍​ഥി ഡോ​ണ​ള്‍​ഡ് ട്രം​പ്. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ശു​ഭ സൂ​ച​ന പ​ങ്കു​വ​ച്ച​ത്. ഇ​ന്ന് രാ​ത്രി​യി​ല്‍ ഞാ​നൊ​രു വ​ലി​യ പ്ര​ഖ്യാ​പ​നം ന​ട​ത്തും. ഒ​രു വ​ലി​യ വി​ജ​യ​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം. ട്രം​പ് ട്വീ​റ്റ് ചെ​യ്തു. അ​തേ​സ​മ​യം, ഫ​ലം പു​റ​ത്ത് വ​ന്ന ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ല്‍ ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി ജോ ​ബൈ​ഡ​ന്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു ക​ണ്ട​ത്. എ​ന്നാ​ല്‍ റി​പ്പോ​ര്‍​ട്ടു​ക​ള്‍ എ​ല്ലാം ത​ള്ളി​ക്കൊ​ണ്ട് ട്രം​പ് മു​ന്‍​പി​ലേ​ക്കു […]

You May Like

Subscribe US Now