അക്കിത്തം അച്യുതന്‍ നമ്ബൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം സമര്‍പ്പിച്ചു

author

പാലക്കാട്: മഹാകവി അക്കിത്തം അച്യുതന്‍ നമ്ബൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം സമര്‍പ്പിച്ചു.അക്കിത്തത്തിന്റെ വീടായ ദേവായനത്തില്‍ കോവിഡ് മാനദണ്ഡങ്ങളനുസരിച്ചായിരുന്നു ചടങ്ങ്. മലയാളത്തിന് ലഭിച്ച ആറാമത്തെ ജ്ഞാനപീഠ പുരസ്‌കാരമാണിത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എ കെ ബാലന്‍ അക്കിത്തത്തിന് പുരസ്‌കാരം സമ്മാനിച്ചു. 2019ലെ ജ്ഞാനപീഠ പുരസ്‌കാരത്തിനാണ് അക്കിത്തം അര്‍ഹനായത്. 55ാമത്തെ ബഹുമതിയാണിത്. 11 ലക്ഷം രൂപയും വാഗ്‌ദേവതയുടെ വെങ്കലശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ 50 പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇത് രണ്ടാം തവണയാണ് പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലേക്ക് ജ്ഞാനപീഠ പുരസ്‌കാരം എത്തുന്നത്. 1995ല്‍ എം ടി വാസുദേവന്‍ നായരിലൂടെ കുമരനല്ലൂരില്‍ ജ്ഞാനപീഠ പുരസ്‌കാരം എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

യുവതി വീടിനുള്ളില്‍ മരിച്ച നിലയില്‍; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

തൃശ്ശൂര്‍: യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍ചിറ കടമ്ബോട്ട് സുബൈറിന്റെ മകള്‍ റഹ്മത്തിനെ(30)യാണ് വ്യാഴാഴ്ച രാവിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് ഷഹന്‍സാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രവാസിയായ ഷഹന്‍സാദ് അവിടെ ജോലി മതിയാക്കി നാട്ടില്‍ മത്സ്യക്കച്ചവടം നടത്തി വരികയാണ്. ഇന്ന് രാവിലെ ഒമ്ബതും മൂന്നും വയസുള്ള മക്കളെ ഇയാള്‍ വടക്കേകരയിലുള്ള സ്വന്തം വീട്ടിലാക്കി പോവുകയായിരുന്നു. മക്കളെ മാത്രം കൊണ്ടു വന്നതില്‍ സംശയം തോന്നിയ ഇയാളുടെ പിതാവ് […]

You May Like

Subscribe US Now