“അക്സര്‍ പട്ടേലെന്ന ഓള്‍റൗണ്ടര്‍ ഡെല്‍ഹിക്ക് മുതല്‍ക്കൂട്ടായി”

author

അക്സര്‍ പട്ടേലിന്റെ ഓള്‍റൗണ്ട് മികവ് ഡെല്‍ഹി ക്യാപിറ്റല്‍സിന് തുണയായെന്ന് ശിഖര്‍ ധവാന്‍. ഐപിഎല്ലിലെ കന്നി സെഞ്ചുറി നേടി ഡെല്‍ഹി ക്യാപിറ്റല്‍സിനെ ജയത്തിലേക്ക് നയിച്ചതിന് ശേഷമാണ് താരത്തിന്റെ പ്രതികരണം. ഒരു പന്ത് ബാക്കി നില്‍ക്കെയാണ് 180 റണ്‍സ് എന്ന ചെന്നൈയുടെ സ്കോറിനെ പിന്തുടര്‍ന്ന് 5 വിക്കറ്റ് ജയം ഡെല്‍ഹി ക്യാപിറ്റല്‍സ് നേടിയത്.

അവസാന ഓവറില്‍ 17 റണ്‍സ് വേണ്ടിയിരുന്നെങ്കിലും ജഡേജയെ മൂന്ന് സിക്സ് അടിച്ച്‌ അക്സര്‍ പട്ടേല്‍ ഡെല്‍ഹി ക്യാപിറ്റല്‍സിനെ ജയത്തിലേക്ക് കൈ പിടിച്ച്‌ കയറ്റി. നാല് ഓവറില്‍ 23 റണ്‍സ് മാത്രം നല്‍കിയ അക്സര്‍ പട്ടേല്‍ ബാറ്റ് കൊണ്ടും കൊടുങ്കാറ്റായപ്പോള്‍ ഡെല്‍ഹി ക്യാപിറ്റല്‍സ് ജയിക്കുകയായിരുന്നു. വളരെ എക്ണോമിക്കലായി പന്തെറിയുകയും ബാറ്റ്കൊണ്ട് ടീമിനെ വിഷമഘട്ടത്തില്‍ സഹായിക്കുകയും ചെയ്യുന്ന അക്സര്‍ പട്ടേല്‍ ഡെല്‍ഹിക്ക് ഒരു മുതല്‍ക്കൂട്ട് തന്നെയാണെന്ന് ധവാന്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ 9 മത്സരങ്ങളില്‍ നിന്നും 14 പോയന്റുമായി ഒന്നാം സ്ഥാനത്താണ് ഡെല്‍ഹി ക്യാപിറ്റല്‍സ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സുപ്രീംകോടതി ജസ്​റ്റിസ്​ നിയമനം; ട്രംപിനെതിരെ വനിതകളുടെ വന്‍ പ്രതിഷേധം

വാഷിങ്​ടണ്‍: സുപ്രീംകോടതി ജസ്​റ്റിസ്​ നിയമനവുമായി ബന്ധപ്പെട്ട്​ യു.എസ്​ ​പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപിനെതിരെ വനിതകളുടെ വന്‍ പ്രതിഷേധം. യു.എസ്​ തലസ്ഥാനമായ വാഷിങ്​ടണിലാണ്​ ആയിരക്കണക്കിന്​ വനിതകള്‍ അണിനിരന്ന പ്രതിഷേധമുണ്ടായത്​. നവംബര്‍ മൂന്നിന്​ നടക്കുന്ന പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പില്‍ ട്രംപിനെ തോല്‍പ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. 2017ന്​ ശേഷം ഇതാദ്യമായാണ്​ ട്രംപിനെതിരെ ഇത്രയും വലിയ പ്രതിഷേധമുണ്ടാവുന്നത്​. അമേരിക്കയിലെ ഏറ്റവും വലിയ രാഷ്​ട്രീയ ശക്​തിയാണ്​ വനിതകളെന്ന്​ പ്രതിഷേധക്കാര്‍ പറഞ്ഞു. ട്രംപിനെന്നല്ല ഒന്നിനും ഞങ്ങളെ തടയാനാവില്ലെന്നും​ പ്രതിഷേധക്കാര്‍ വ്യക്​തമാക്കി. വനിത മുന്നേറ്റങ്ങളുടെ […]

Subscribe US Now