അജ്മാനില്‍ വെയര്‍ഹൗസുകള്‍ കത്തിനശിച്ചു

author

അജ്മാന്‍: അജ്മാനിലെ വ്യവസായിക മേഖലയായ അല്‍ ജറഫില്‍ പ്രവര്‍ത്തിക്കുന്ന നാലു വെയര്‍ഹൗസുകള്‍ കത്തിനശിച്ചു. മൂന്നു വ്യത്യസ്ത കമ്ബനികളുടെ നാലു വെയര്‍ഹൗസുകളാണ് പൂര്‍ണമായി കത്തിനശിച്ചത്.

ചൊവ്വാഴ്ച വൈകീട്ട്​ മൂന്നോടെയാണ് അജ്മാന്‍ ഖബര്‍സ്ഥാനു സമീപ പ്രദേശത്തുള്ള ഫര്‍ണിച്ചര്‍ കമ്ബനികളുടെ വെയര്‍ഹൗസുകള്‍ക്ക് തീപിടിച്ചത്. ഒരു വെയര്‍ഹൗസിന് പിടിച്ച തീ സമീപത്തുള്ളവയിലേക്കും പടരുകയായിരുന്നു.

ശക്തമായ തീയെ തുടര്‍ന്ന് വാനിലുയര്‍ന്ന പുക ഏറെ അകലേക്കും ദൃശ്യമായിരുന്നു. വിവരം അറിഞ്ഞ ഉടന്‍ സിവില്‍ ഡിഫന്‍സ് വിഭാഗം സ്ഥലത്തെത്തി ദ്രുതഗതിയില്‍ പ്രതിരോധ നടപടികള്‍ ആരംഭിച്ചത് വലിയ അപകടം ഒഴിവാക്കുകയായിരുന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

അജ്മാന്‍, ഷാര്‍ജ, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളിലെ അഗ്നിശമനസേന വിഭാഗങ്ങളുടെ ആഭിമുഖ്യത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തി‍െന്‍റ ഭാഗമായി തീ അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ക്ഷേത്രങ്ങളില്‍ ഒരു ആനയെ ഉപയോഗിച്ചുള്ള ചടങ്ങുകള്‍ക്ക് അനുമതി

തൃശൂര്‍: ജില്ലയിലെ ക്ഷേത്രങ്ങളില്‍ പൊതുജന പ്രാതിനിധ്യമില്ലാതെ ചടങ്ങുകള്‍ക്കായി ഒരു ആനയെ മാത്രം ഉപയോഗിക്കാന്‍ അനുമതി നല്‍കുമെന്ന് ജില്ല കലക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു. കലക്ടറുടെ ചേംബറില്‍ നടന്ന നാട്ടാന പരിപാലനം ജില്ല മോണിറ്ററിങ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മാനദണ്ഡം അനുസരിച്ച്‌ 100 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലത്ത് 15 പേര്‍ എന്ന നിലയിലാണ് ക്ഷേത്ര പരമായ ആചാരങ്ങള്‍ക്ക് ആളുകളെ അനുവദിക്കുക. ജില്ലയിലാകെ 129 നാട്ടാനകളാണുള്ളത്. ഇതില്‍ 16 ആനകളെ […]

You May Like

Subscribe US Now