അടക്കാരാജുവിനെ യേശുവായി ചിത്രീകരിച്ചു; പരാതിയുമായി ഡെമോക്രാറ്റിക് ക്രിസ്ത്യന്‍ ഫെഡറേഷന്‍

author

കോട്ടയം: സിസ്റ്റര്‍ അഭയ കൊലക്കേസിലെ മുഖ്യ സാക്ഷിയായ രാജുവിന്‍റെ ചിത്രം യേശു ക്രിസ്തുവിന്‍റെ ചിത്രമാക്കി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനെതിരെ പരാതിയുമായി ഡെമോക്രാറ്റിക് ക്രിസ്ത്യന്‍ ഫെഡറേഷന്‍. ക്രിസ്തുവിന്‍റെ മുഖത്തിന് പകരം രാജുവിന്‍റെ മുഖം വെച്ചത് അപമാനകരമാണെന്ന് പരാതിയില്‍ പറയുന്നു.

മതവിദ്വേഷം പടര്‍ത്തുമെന്നാരോപിച്ചാണ് ജയകുമാര്‍ എന്നയാള്‍ക്കെതിരെ ഫെഡറേഷന് വേണ്ടി സ്വരൂപ് എബ്രഹാം എന്ന വ്യക്തി ചങ്ങനാശ്ശേരി ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയത്. ജയകുമാറിനെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും സ്വരൂപ് പരാതിയില്‍ ആവശ്യപ്പെടുന്നു.

‘രണ്ടായിരം വര്‍ഷങ്ങള്‍ക്ക് ശേഷം മിശിഹ ഭൂമിയിലേക്ക്..ഞാന്‍ നീതിമാന്‍മാരെ തിരഞ്ഞല്ല വന്നത്.പാപികളെ തിരഞ്ഞാണ് ഞാന്‍ വന്നത്.

ഈ ക്രിസ്മസാണ് കേരളത്തില്‍ യഥാര്‍ത്ഥ ക്രിസ്മസ്.. നീതിയുടെ പരിപാലകനായ നസ്രേത്ത്കാരന്‍ പുഞ്ചിരിക്കുന്ന ക്രിസ്മസ്,’ എന്ന കുറിപ്പോടുകൂടെയായിരുന്നു ജയ കുമാര്‍ ഫേസ്ബുക്കില്‍ രാജുവിനെ ക്രിസ്തുവിന് സമാനമായി അവതരിപ്പിച്ചുകൊണ്ടുള്ള ചിത്രം പോസ്റ്റ് ചെയ്തത്.

അഭയാ കേസില്‍ വഴിത്തിരിവായ സാക്ഷിമൊഴിയായിരുന്നു രാജുവിന്‍റേത്. പ്രധാന സാക്ഷികളെല്ലാം കൂറുമാറിയപ്പോഴും രാജു മൊഴിയില്‍ ഉറച്ച്‌ നിന്നു. സാക്ഷികളില്ലാത്ത കേസില്‍ രാജുവിന്‍റെ മൊഴി അങ്ങനെ നിര്‍ണായകമാകുകയായിരുന്നു. മൊഴി മാറ്റാനായി പൊലീസ് ഇദ്ദേഹത്തെ മര്‍ദിച്ചതായും രാജു വ്യക്തമാക്കിയിരുന്നു.

സാക്ഷിമൊഴി മാറ്റി പറയാന്‍ കോടികളാണ് പലരും വാഗ്ദാനം ചെയ്തതെന്നും എന്നാല്‍ തനിക്ക് അതിന്റെ ആവശ്യമില്ലെന്നും ഇപ്പോഴും കോളനിയിലാണ് താമസിക്കുന്നതെന്നും രാജു പറഞ്ഞിരുന്നു. അഭയാ കേസില്‍ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്ന് തിരുവനന്തപുരം സി.ബി.ഐ കോടതി കണ്ടെത്തിയതിന് പിന്നാലെ രാജുവിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

'പഞ്ചാബിലും ഹരിയാനയിലും മാത്രമല്ല കര്‍ഷകരുള്ളത്'; കേന്ദ്രത്തിന് പിന്തുണയുമായി ആയിരക്കണക്കിന് കര്‍ഷകര്‍

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക ബില്ലിനെ പിന്തുണയ്ക്കുന്ന കര്‍ഷകരുടെ എണ്ണത്തില്‍ ദിനംപ്രതി വര്‍ധനവ്. ഇതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസം ബില്ലിനെ അനുകൂലിച്ച്‌ രാജ്യതലസ്ഥാനത്തേക്ക് കര്‍ഷകര്‍ വമ്ബന്‍ മാര്‍ച്ച്‌ നടത്തിയത്. ഇതോടെ, നിയത്തിനെതിരെ സമരം ചെയ്യുന്നവരുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ നിന്ന് കിസാന്‍ സേന അംഗങ്ങളായ 20,000ത്തോളം കര്‍ഷകര്‍ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. മഥുര, ആഗ്ര, ഫിറോസാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ കര്‍ഷകരാണ് സമരത്തില്‍ പങ്കെടുത്തത്. ‘പഞ്ചാബിലും ഹരിയാനയിലുമുള‌ള കര്‍ഷകരല്ല യഥാര്‍ത്ഥ കര്‍ഷകരെന്ന് തെളിയിക്കാനാണീ […]

Subscribe US Now