കൊച്ചി: ഈ മാസം 26 ന് ശേഷം എന്നു വേണമെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി . ഇക്കാര്യം ചൂണ്ടിക്കാട്ടി സി എം രവീന്ദ്രന് ന് ഇ -മെയില്‍ സന്ദേശം അയച്ചു.നെഗറ്റീവായെങ്കിലും അദ്ദേഹത്തിന് ഒരാഴ്ച കൂടി ക്വാറന്‍്റീനില്‍ കഴിയണം.
ഈ മാസം ഒടുവിലോ അടുത്ത മാസം ഒന്നിനോ രവീന്ദ്രനെ ചോദ്യം ചെയ്യലിന് വിളിച്ച് വരുത്താനാണ് ഇ.ഡിയുടെ തീരുമാനം. ഈ മാസം 6 ന് സി.എം.രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്കിയതായിരുന്നു. എന്നാല്‍ ഇതിന്‍്റെ തലേന്ന് അദ്ദേഹം കോവിഡ് പോസിറ്റീവായതായി ഇ.ഡിയെ അറിയിച്ചു. തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ മാറ്റി വച്ചത്. എം. ശിവശങ്കറിന് ശേഷം മുഖ്യന്ത്രിയുടെ ഓഫിസില്‍ നിന്ന് ചോദ്യം ചെയ്യലിന് വിധേയനാകുന്ന രണ്ടാമനാണ് സി.എം.രവീന്ദ്രന്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സി.എം.രവീന്ദ്രന് പല പ്രാവശ്യം വിളിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. സ്വപ്നയുടെ മൊഴിയിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ശിവശങ്കര്‍ അല്ലാതെ മുഖ്യമന്ത്രിയുടെ ഓഫിസിലെ ആരെല്ലാമായി പരിചയമുണ്ടെന്ന ചോദ്യത്തിനാണ് സ്വപ്ന സി.എം.രവീന്ദ്രന്‍്റെ പേര് പരാമര്‍ശിച്ചത്. യു.എ.ഇ. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് വിസ സ്റ്റാമ്ബിങ്ങിനായാണ് രവീന്ദ്രന് വിളിച്ചതെന്നാണ് സ്വപ്ന മൊഴി നല്‍കിയത്.
എന്നാല്‍ കെ- ഫോണ്‍ അടക്കമുള്ള സര്‍ക്കാര്‍ പദ്ധതികളില്‍ രവീന്ദ്രന് ഇടപെട്ടതായും സൂചനയുണ്ട്. ഇദ്ദേഹത്തിന് ചില ബിനാമി ബിസിനസുകള്‍ ഉണ്ടെന്നും ഇ.ഡി. സംശയിക്കുന്നു. ശിവശങ്കറുമായി വളരെ അടുത്ത ബന്ധമാണ് സി.എം.രവീന്ദ്രനുളളത്. ശിവശങ്കര്‍ കസ്റ്റഡിയിലുള്ളപ്പോള്‍ തന്നെ ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യാനായിരുന്നു ഇ.ഡി.യുടെ ലക്ഷ്യം.