അടുത്തവര്‍ഷം മുതല്‍ ഒരു ബില്യണ്‍ ഡോസ് കോവിഡ് വാക്സിന്‍ ഉത്പാദിപ്പിക്കുമെന്ന് ചൈന

author

ബെയ്ജിംഗ്: 2021ഓടെ പ്രതിവര്‍ഷം ഒരു ബില്യണ്‍ ഡോസ് കോവിഡ് -19 വാക്സിന്‍ ഉത്പാദിപ്പിക്കാന്‍ പദ്ധതിയിടുന്നതായി ചൈന. ഉയര്‍ന്ന അപകട സാധ്യതയുള്ള ഗ്രൂപ്പുകളില്‍ പരീക്ഷണാത്മക വാക്സിനുകള്‍ അടിയന്തിരമായി ഉപയോഗിക്കുന്നതിനെ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) പിന്തുണച്ചിരുന്നു.

11 ചൈനീസ് വാക്‌സിനുകള്‍ ഇതിനോടകം ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതില്‍ നാല് വാക്‌സിനുകള്‍ മൂന്നാംഘട്ട പരീക്ഷണത്തിലാണ്. ഇവ മികച്ച രീതിയില്‍ പുരോഗമിക്കുന്നതായും ശാസ്ത്ര സാങ്കേതിക മന്ത്രാലയ പ്രതിനിധി വു യുവാന്‍ബിന്‍ പറഞ്ഞു.

നിലവില്‍ ചൈനയുടെ കോവിഡ് 19 വാക്‌സിന്‍ ഗവേഷണവും വികസിപ്പിക്കലും മുന്നേറിക്കൊണ്ടിരിക്കുകയാണ്. വാക്‌സിന്റെ സുരക്ഷാനിലവാരം മികച്ചതാണെന്നും ഗുരുതര പ്രത്യാഘാതങ്ങളൊന്നുമില്ലെന്നും വു യുവാന്‍ബിന്‍ കൂട്ടിച്ചേര്‍ത്തു.

ചൈനയുടെ വാക്സിന്‍ വാര്‍ഷിക ഉല്‍പാദന ശേഷി ഈ വര്‍ഷം അവസാനത്തോടെ 610 ദശലക്ഷം ഡോസുകളില്‍ എത്തുമെന്ന് ദേശീയ ആരോഗ്യ കമ്മീഷനാണ് (എന്‍എച്ച്‌സി) അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വയോധികയെ പീഡിപ്പിച്ച്‌ കവര്‍ച്ച നടത്തിയ കേസിലെ രണ്ടാം പ്രതി പോലീസ് പിടിയില്‍

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് വയോധികയെ പീഡിപ്പിച്ച്‌ കവര്‍ച്ച നടത്തിയ കേസിലെ രണ്ടാം പ്രതി പോലീസ് പിടിയില്‍. മലപ്പുറം ജില്ലയിലെ വേങ്ങര വാക്കാതൊടി ജമാലുദ്ദീനെയാണ് ബംഗളൂരു ജിഗ്നിയില്‍ വെച്ച്‌ താമരശ്ശേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയായ മുജീബ്റഹ്‌മാന്‍ വയോധികയില്‍ നിന്ന് കവര്‍ന്ന സ്വര്‍ണ മാല കൊടുവള്ളിയിലെ ജുവലറിയില്‍ വില്‍ക്കാന്‍ സഹായിച്ചത് ജമാലുദ്ദീനും കാമുകിയായ സൂര്യയും ചേര്‍ന്നായിരുന്നു. കേസില്‍ സൂര്യ മൂന്നാം പ്രതിയാണ്. മുജീബ് റഹ്മാനെയും സൂര്യയെയും […]

You May Like

Subscribe US Now