2021 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ടീമുകളുടെ എണ്ണം വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ 8 ടീമുകളുള്ള ഐപിഎലില്‍ ഒരു ടീമിനെയും കൂടി ഉള്‍പ്പെടുത്തി ആകെ 9 ടീമുകളാവും അടുത്ത സീസണില്‍ മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഒരു ടീം കൂടി വരുന്ന സാഹചര്യത്തില്‍ അടുത്ത വര്‍ഷം മെഗാ ലേലം ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മെഗാ ലേലത്തിനു തയ്യാറെടുക്കാന്‍ ബിസിസിഐ ഫ്രാഞ്ചൈസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നാണ് സൂചന.
“ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ലേലത്തിനു തയ്യാറെടുക്കാന്‍ ബിസിസിഐ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. അത് ഔദ്യോഗികമല്ലെങ്കിലും ഞങ്ങള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചതിനാല്‍ കാര്യങ്ങള്‍ ആ രീതിയില്‍ തന്നെ മുന്നോട്ടു പോകും.