അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ: ഏഴാം വട്ട ഇന്ത്യ- ചൈന കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന്

author

ഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ ഇന്ത്യ-ചൈന ഏഴാം കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന് നടക്കും. സംഘര്‍ഷ മേഖലകളില്‍ നിന്നും സൈന്യത്തെ പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ ഇന്ത്യ ശക്തമായി ആവശ്യപ്പെടുമെന്നാണ് വിവരം.

ചുഷൂല്‍ – മോള്‍ഡോയില്‍ വച്ചാണ് ചര്‍ച്ച. ഫിംഗര്‍ മേഖലകളില്‍ നിന്നുള്ള പിന്മാറ്റം സംബന്ധിച്ച ചൈന ക്യത്യമായ വിവരങ്ങള്‍ നല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെടും. ഇത് അംഗീകരിച്ച്‌ ചൈന വിശദാംശങ്ങള്‍ നല്‍കിയാലാകും ചര്‍ച്ചകള്‍ ഫലം കാണുന്ന തലത്തിലേക്ക് നീങ്ങുന്നത്.

ബോധ്യപ്പെടുന്ന രീതിയില്‍ പാം ഗോംഗ് അടക്കമുള്ള മേഖലകളില്‍ നിന്ന് പിന്മാറ്റം നടത്തണമെന്നാണ് ഇന്ത്യയുടെ ആവശ്യം. അങ്ങനെയെങ്കില്‍ ഇന്ത്യയും സൈനിക വിന്യാസം ക്രമേണ കുറയ്ക്കും. പാം ഗോംഗ് ത്സോയുടെ തെക്കേ തീരത്തുള്ള തകുങില്‍ അടക്കം ഇന്ത്യ നടത്തിയിട്ടുള്ള വിന്യാസമാണ് ചൈന ചൂണ്ടിക്കാട്ടുന്നത്. ഗുരുങ് ഹില്‍, സ്പാംഗുര്‍ ഗ്യാപ്, മഗര്‍ ഹില്‍, മുഖ്പാരി, റെസാങ് ലാ, റെക്കിന്‍ ലാ (റെചിന്‍ മൗണ്ടന്‍ പാസ്) എന്നീ കുന്നുകളില്‍ നിന്ന് തത്ക്കാലം സൈനിക വിന്യാസം ഇന്ത്യ പിന്‍വലിയ്ക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മയക്കുമരുന്ന് കേസിലെ പ്രതിയായ നൈജീരിയന്‍ സ്വദേശി ബംഗളൂരുവില്‍ നിന്നും പിടിയില്‍

കൊച്ചി: മയക്കുമരുന്ന് കേസിലെ പ്രതിയായ നൈജീരിയന്‍ സ്വദേശിയെ ബംഗളൂരുവില്‍ നിന്ന് പിടികൂടി കൊച്ചി സിറ്റി പോലിസ്. നൈജീരിയക്കാരനായ അമാചുക്വു ഒക്കേകെ(37) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് വ്യാജ പാസ്പോര്‍ട്ടും വിദേശ കറന്‍സികളും നിരവധി രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഗോവയില്‍ മയക്കുമരുന്ന് കേസില്‍ പ്രതിയായ ഒക്കേക്കെ വിചരാണ സമയത്ത് ഇവിടെ നിന്ന് മുങ്ങി ബംഗളൂരില്‍ എത്തുകയായിരുന്നു. ബംഗളൂരുവില്‍ പല പേരുകളില്‍ ഫ്ളാറ്റ് എടുത്ത് താമസിച്ചാണ് മയക്കമരുന്ന് വില്‍പ്പന നടത്തിയിരുന്നത്.ഇടപ്പള്ളിയില്‍ നിന്ന് എംഡിഎംഎ പിടികൂടിയ കേസിലെ […]

Subscribe US Now