അതിര്‍ത്തി പ്രശ്‌നം; ആദ്യമായി ഇന്ത്യന്‍ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്റും നേര്‍ക്കുനേര്‍ എത്തുന്നു

author

ഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷം പുകഞ്ഞുകൊണ്ടിരിക്കുന്നതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും മുഖാമുഖം എത്തുന്നു. നവംബര്‍ 17ന് നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഇരുവരും നേര്‍ക്കുനേര്‍ എത്തുന്നത്. അതിര്‍ത്തിപ്രശ്നങ്ങള്‍ ഉള്‍പ്പടെ ചര്‍ച്ചയ്ക്കുവരും എന്നാണ് കരുതുന്നത്.

ഗല്‍വാന്‍ താഴ്‌വരയിലെ സംഘര്‍ഷത്തിനു ശേഷം ആദ്യമായാണ് മോദിയും ഷി ജിന്‍പിങും മുഖാമുഖം എത്തുന്നത്.ഇന്ത്യയ്ക്കും ചൈനയ്ക്കും പുറമേ ബ്രസീല്‍,റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്സില്‍ അംഗങ്ങളായിട്ടുളളത്. ബ്രിക്‌സ് സഹകരണത്തിലൂടെ ആഗോള സ്ഥിരതയും സുരക്ഷാ സഹകരണവും നൂതനമായ വളര്‍ച്ചയും എന്നതാണ് ഇത്തവണത്തെ ഉച്ചകോടിയുടെ പ്രമേയമെന്ന് പ്രസ്താവനയില്‍ ബ്രികസ് വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ്: മെഡി. കോളജില്‍ കൂടുതലും വൃക്ക രോഗികള്‍; ഡയാലിസിസ് സൗകര്യം കുറവ്

കോഴിക്കോട്: കോവിഡ് ബാധിച്ച്‌ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടിയ രോഗികളില്‍ 70 ശതമാനവും വൃക്കരോഗികള്‍. അതുകൊണ്ടുതന്നെ ഇവര്‍ക്ക് വേണ്ടത്ര ഡയാലിസിസ് സൗകര്യം ഒരുക്കാന്‍ ആശുപത്രിക്ക് സാധിച്ചിട്ടില്ല. കോവിഡിനു ത്രിതല ചികിത്സ സൗകര്യം നല്‍കുന്ന മെഡിക്കല്‍ കോളജില്‍ രോഗികളുടെ ബാഹുല്യമാണ് ചികിത്സയെ ബാധിക്കുന്നത്. 325 കോവിഡ്​ രോഗികളാണ് ശനിയാഴ്ചത്തെ കണക്കുപ്രകാരം മെഡിക്കല്‍ കോളജിലും മാതൃശിശു സംരക്ഷണ കേന്ദ്രത്തിലുമായി ചികിത്സയിലുള്ളത്. ഗുരുതര കോവിഡ് രോഗികളെയാണ് ഇവിടെ ചികിത്സിക്കുന്നത്. മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കാണ്​ കോവിഡ് […]

You May Like

Subscribe US Now