അധികാരത്തിലെത്തിയാല്‍ രാഹുല്‍ഗാന്ധി വിഭാവനം ചെയ്‌ത ന്യായ് പദ്ധതി നടപ്പാക്കും; വമ്ബന്‍ വാഗ്‌ദാനങ്ങളുമായി യുഡിഎഫ്

author

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ പ്ര​ക​ട​ന വാ​ഗ്ദാ​നം പു​റ​ത്തി​റ​ക്കി യു​ഡി​എ​ഫ്. അധികാരത്തിലെത്തിയാല്‍ രാഹുല്‍ഗാന്ധി വിഭാവനം ചെയ്‌ത ന്യായ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുമെന്നും തൊഴിലുറപ്പ് വേതനം ഉയര്‍ത്തുമെന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു. ഒ​രു​മ, ക​രു​ത​ല്‍, വി​ക​സ​നം എ​ന്നി​വ​യ്ക്കാ​യി​രി​ക്കും മു​ന്‍​ഗ​ണ​ന ന​ല്‍​കു​ക​യെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യക്തമാക്കി

മിനിമം വരുമാന ഗ്യാരണ്ടി സ്കീം (Minimum Income Guarantee Scheme) എന്ന പദ്ധതി പ്രകാരം സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടില്‍ പ്രതിമാസം 6000 രൂപ ഉറപ്പുവരുത്തും. സംസ്ഥാനത്തു നിന്നും ദാരിദ്ര്യം തുടച്ചുനീക്കാന്‍ ഈ പദ്ധതിക്ക് കഴിയും. ന്യായ് പദ്ധതി പൂര്‍ണതോതില്‍ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും. സൗജന്യചികില്‍സയ്ക്കായി കൂടുതല്‍ ആശുപത്രികള്‍ കൊണ്ടുവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കൂടുതല്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും [email protected] എന്ന മെയില്‍ ഐഡിയില്‍ അറിയിക്കാവുന്നതാണെന്നും രമേശ് ചെന്നിത്തല അറിയിച്ചു. ലൈഫ് മിഷന്‍ പിരിച്ചുവിടുമെന്ന് ഹസന്‍ പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഗൂഗിള്‍ മാപ്പ് നോക്കി വാഹനമോടിച്ചു, കാര്‍ ഡാമില്‍ വീണ് യുവാവ് മരിച്ചു

മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലെ അകോലെയില്‍ യുവാവ് ഗൂഗിള്‍മാപ്പ് നോക്കി വാഹനമോടിക്കവേ കാര്‍ ഡാമില്‍ വീണ് മരിച്ചു. ഞായറാഴ്ച രാത്രി 1.45 നായിരുന്നു അപകടം നടന്നത്. പുണെ സ്വദേശിയായ മുപ്പത്തിനാല്കാരനായ സതിഷ ഗുലെ ആണ് മുങ്ങി മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഗുരുശേഖര്‍, സമീര്‍ രാജുര്‍കര്‍ എന്നവര്‍ രക്ഷപ്പെട്ടു. നാട്ടുകാരാണ് അപകടത്തില്‍ പെട്ട കാര്‍ അണക്കെട്ടില്‍ നിന്ന് പുറത്തെടുത്തത്. മഹാരാഷ്ട്രയിലെ ഉയരം കൂടിയ കൊടുമുടിയായ കല്‍സൂബായിലേക്ക് ട്രെക്കിന് പുറപ്പെട്ടതായിരുന്നു ഇവര്‍. കോട്ടുലില്‍ നിന്ന് അകോലെയിലേക്കുള്ള […]

You May Like

Subscribe US Now