അനുരഞ്ജനം ഇല്ലെങ്കില്‍ നിയമ നിര്‍മ്മാണത്തിന് ഒരുങ്ങി സര്‍ക്കാര്‍ : മലങ്കര സഭാ തര്‍ക്കത്തില്‍ ഇന്ന് ചര്‍ച്ച

author

തിരുവനന്തപുരം : യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന സഭാതര്‍ക്ക കേസില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ നിയമ നിര്‍മ്മാണത്തിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി സൂചന. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ യാക്കോബായ വിഭാഗത്തിന്റെ കൈവശം ഇരിക്കുന്ന പള്ളികള്‍ പിടിച്ചെടുത്ത് തരണമെന്ന പിടിവാശിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം നിന്നാല്‍ ഇത്തരം ഒരു തീരുമാനത്തിലേക്ക് സര്‍ക്കാര്‍ കടക്കുമെന്നാണ് വിവരം. ഇരുവിഭാഗങ്ങളും തമ്മില്‍ ശവസംസ്‌കാരത്തെ ചൊല്ലി നിരന്തരം തര്‍ക്കം ഉണ്ടായപ്പോള്‍ ഇത്തരത്തില്‍ ഒരു നിയമം സംസ്ഥാന നിയമസഭ പാസ്സാക്കിയിരുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള സഭാതര്‍ക്കം നിരന്തര ക്രമസമാധാന പ്രശ്‌നമായതോടെയാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുന്നത്. മുന്‍പ് പലതവണ സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചിരുന്നുവെങ്കിലും ഓര്‍ത്തഡോക്‌സ് വിഭാഗം ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ ഇന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ഇരുവിഭാഗങ്ങളും പങ്കെടുക്കുന്നുണ്ട്. കുറച്ച് പള്ളികളുടെ തര്‍ക്കം സംബന്ധിച്ച് സുപ്രീംകോടതിയില്‍ എത്തിയ ഓര്‍ത്തഡോക്‌സ് സഭക്ക് യാക്കോബായ സഭയുടെ കൈവശം ഇരിക്കുന്ന മുഴുവന്‍ പള്ളികളും വിട്ടുകൊടുക്കണമെന്ന സുപ്രീംകോടതി ജഡ്ജി അരുണ്‍മിശ്രയുടെ വിധിയാണ് കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയത്. ഈ വിധിയോട് കൂടി ആദിമ സഭയായ യാക്കോബായ സഭ തന്നെ ഇല്ലാതായി. യാക്കോബായ സഭയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള കോട്ടയം മണര്‍കാട് പള്ളി കൂടി ഓര്‍ത്തഡോക്‌സ് സഭക്ക് നല്‍കണമെന്ന കോടതി വിധി കഴിഞ്ഞ ദിവസം വന്നതോടു കൂടി കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന റിപ്പോര്‍ട്ട് പോലീസ് സര്‍ക്കാരിന് നല്‍കി. ഇതോടെയാണ് അനുരഞ്ജന ചര്‍ച്ചക്ക് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇറങ്ങിയത്. ക്രൈസ്തവ സഭയിലെ മറ്റ് ബിഷപ്പുമാരുടെ നേതൃത്വത്തില്‍ നേരത്തെ ഒരു കമ്മറ്റി രൂപീകരിച്ച് സഭാ സമാധാനത്തിന് ഒരു ശ്രമം മുഖ്യമന്ത്രി നടത്തിയിരുന്നു. എന്നാല്‍ ഈ കമ്മിറ്റിയുമായി സഹകരിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ തയ്യാറായില്ല. സുപ്രീംകോടതി വിധി ഓര്‍ത്തഡോക്‌സ് സഭക്ക് അനുകൂലമാണെങ്കിലും ന്യായം യാക്കോബായ സഭയുടെ ഭാഗത്താണെന്ന വികാരമാണ് കമ്മിറ്റിയില്‍ ഉണ്ടായിരുന്ന ബിഷപ്പുമാര്‍ പങ്കുവച്ചത്. ഇന്നത്തെ ചര്‍ച്ചയില്‍ ഒരു തീരുമാനം ഉണ്ടായില്ലെങ്കില്‍ കടുത്ത നിലപാടുതന്നെ സര്‍ക്കാര്‍ സ്വീകരിക്കുമെന്നുതന്നെയാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ക്വാറന്റൈന്‍ ലംഘിച്ച് ചീഫ് സെക്രട്ടറിയുടെയും കുടുംബത്തിന്റെയും ഉല്ലാസ യാത്ര: വിശ്വാസ് മേത്തയുടെ പൊന്‍മുടി യാത്ര വിവാദത്തില്‍

തിരുവനന്തപുരം: ക്വാറന്റൈന്‍ ലംഘിച്ച് കുടുംബവുമൊത്ത് ഉല്ലാസയാത്രക്ക് പോയ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ നടപടി വിവാദമാകുന്നു. ചീഫ് സെക്രട്ടറിയുടെ അസിസ്റ്റന്റായ ജോഫി മൂണ്‍മയി ശശാങ്കിന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ചീഫ് സെക്രട്ടറി ക്വറാന്റീനില്‍ പോകേണ്ടി വന്നത്. അസിസ്റ്റന്റുമായി ഓഫീസില്‍ നിരന്തര സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന ചീഫ് സെക്രട്ടറി പ്രൈമറി കോണ്‍ടാക്ട് പട്ടികയിലാണ് ഉള്‍പ്പെട്ടത്. എന്നാല്‍ ഈ വിവരം അറിഞ്ഞ ചീഫ് സെക്രട്ടറി ക്വാറന്റീന്‍ ലംഘിച്ച് കുടുബവുമൊത്ത് പൊന്‍മുടിയിലേക്ക് ഉല്ലാസയാത്ര നടത്തുകയായിരുന്നു. മറ്റ് നിരവധി […]

You May Like

Subscribe US Now