‘അന്ന് പ്രതിപക്ഷത്തായിരുന്നില്ലേ.. വണ്ടിയുന്താന്‍ ഇപ്പോ വേറെ ആളുണ്ട്’; ഇന്ധന വിലവര്‍ധനവില്‍ വിചിത്ര പ്രതികരണവുമായി കെ.സുരേന്ദ്രന്‍

author

എറണാകുളം: ഇന്ധനവില വര്‍ദ്ധനവിനെ ന്യായീകരിച്ച്‌ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. പ്രതിപക്ഷത്തിരുന്നപ്പോഴാണ് ഇന്ധന വിലവര്‍ധനവിനെതിരെ വണ്ടി ഉന്തിയത്. ഇപ്പോള്‍ ഉന്താന്‍ വേറെ ആളുണ്ടല്ലോയെന്ന് അദ്ദേഹം പറഞ്ഞു.

കെ.സുരേന്ദ്രന്റെ പ്രതികരണം:

‘ഇന്ധന വില നിര്‍ണയാധികാരം എടുത്തുകളഞ്ഞത് യു.പി.എ സര്‍ക്കാരാണ്. പെട്രോളിന് വില കൂടുകയും കുറയുകയും ചെയ്യും. ഗ്ലോബലൈസേഷന്റെ ഭാഗമായി മാര്‍ക്കറ്റ് ഓപ്പണ്‍ ആകുമ്ബോള്‍ സര്‍ക്കാരില്‍നിന്ന് പലതും നഷ്ടപ്പെടും. അത് ഇന്നുണ്ടായ സംഗതിയല്ല,

വണ്ടിയുന്തിയത് പ്രതിപക്ഷത്തിരിക്കുമ്ബോഴാണ്. ഇപ്പോ വണ്ടി ഉന്താന്‍ വേറെ ആളുണ്ടല്ലോ, അവര്‍ ഉന്തട്ടേ.. പ്രതിപക്ഷത്തിരിക്കുമ്ബോള്‍ സമരം ചെയ്യും. അത് ഏത് വിഷയത്തിലും അങ്ങനെയാണ്. അതിത്ര ആനക്കാര്യമാണോ?. 87 രൂപയ്ക്ക് യു.പി.എ ഭരണകാലത്ത് പെട്രോള്‍ അടിച്ചിട്ടുണ്ട്. ഇപ്പോള്‍ 83 രൂപയായതാണോ വലിയ കാര്യമെന്നും സുരേന്ദ്രന്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് വോട്ടില്ല; കളക്ടറോട് പരാതിപ്പെട്ടെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം : സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഏകോപന ചുമതല നിര്‍വഹിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ പേര് ഇത്തവണ വോട്ടര്‍ പട്ടികയില്‍ ഇല്ല. തദ്ദേശ തെരഞ്ഞെടുപ്പ് ഒന്നാം ഘട്ടം നടക്കുന്ന തിരുവനന്തപുരം പൂജപ്പുര വാര്‍ഡിലാണ് ടിക്കാറാം മീണയുടെ വോട്ട്. എന്നാല്‍ വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും ടിക്കാറാം മീണ സ്വന്തം പേര് പട്ടികയിലുണ്ടോയെന്ന് പരിശോധിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതോടെയാണ് പട്ടികയില്‍ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ തന്നെ […]

Subscribe US Now