അപവാദം പ്രചരിപ്പിച്ചുവെന്ന ഗായകന്‍ എം ജി ശ്രീകുമാറിന്റെ പരാതി: മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

author

തൃശൂര്‍ : അപവാദം പ്രചരിപ്പിച്ചുവെന്ന ഗായകന്‍ എം ജി ശ്രീകുമാറിന്റെ പരാതിയില്‍, മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. ചേര്‍പ്പ് പോലീസാണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്.
ഒരു സ്വകാര്യ ചാനലില്‍ നടന്ന മ്യൂസിക് റിയാലിറ്റിഷോയുടെ ഗ്രാന്‍ഡ് ഫിനാലെയുമായി ബന്ധപ്പെട്ടാണ് അപവാദപ്രചരണമുണ്ടായത്. ഫൈനല്‍ മത്സരത്തില്‍ നാലാം സ്ഥാനം ലഭിക്കേണ്ട മത്സരാര്‍ത്ഥിയെ തഴഞ്ഞ് മറ്റൊരു കുട്ടിക്ക് സമ്മാനം നല്‍കിയെന്നു പാറളം പഞ്ചായത്തിലെ ചില വിദ്യാര്‍ഥികള്‍ യൂട്യൂബ് ചാനല്‍ മുഖേന പ്രചരിപ്പിച്ചെന്നും തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് വിദ്യാര്‍ത്ഥികള്‍ ചെയ്തതെന്ന് എം.ജി. ശ്രീകുമാര്‍ ഡി.ജി.പി.ക്ക്‌ നല്‍കിയ പരാതിയില്‍ പറയുന്നത്.

കോഴിക്കോടുള്ള കുട്ടിയുടെ വീട്ടില്‍ വിദ്യാര്‍ത്ഥികള്‍ പോയെങ്കിലും സമ്മാനം ലഭിക്കാത്തതില്‍ പരാതി ഇല്ലെന്ന് രക്ഷിതാക്കള്‍ അറിയിച്ചു.ഇതോടെ വീഡിയോ ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞ് മറ്റൊരു വീഡിയോ വിദ്യാര്‍ത്ഥികള്‍ ഇട്ടെങ്കിലും ആദ്യത്തെ വീഡിയോ അഞ്ച് ലക്ഷത്തോളം പേരാണ് കണ്ടു. ഇതിനെത്തുടര്‍ന്നാണ് എം ജി ശ്രീകുമാര്‍ പരാതി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഭാഗ്യലക്ഷ്മിയും സംഘവും തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിച്ചേക്കും

കൊച്ചി: യൂട്യൂബില്‍ സ്ത്രീകള്‍ക്കെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച വിജയ് പി നായരെ കൈയേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും നാളെ ഹൈക്കോടതിയെ സമീപിച്ചേക്കും. മുന്‍‌കൂര്‍ജാമ്യാപേക്ഷ കീഴ് കോടതി തള്ളിയ സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. കേസില്‍ മുന്‍‌കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ അറസ്റ്റിന് ഒരുങ്ങിയ പോലീസ് തല്‍ക്കാലം ഹൈക്കോടതിയില്‍ ഇവര്‍ സമര്‍പ്പിക്കുന്ന മുന്‍‌കൂര്‍ ജാമ്യാപേക്ഷ കൂടി നോക്കിയശേഷം മതി തുടര്‍നടപടികളെന്ന നിലപാടിലാണ്. പൊലീസിന്റെ നിരീക്ഷണത്തിലാണ് നിലവില്‍ ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍.

You May Like

Subscribe US Now