അപവാദങ്ങളില്‍ അഭിരമിക്കുന്നവരല്ല തിരഞ്ഞെടുപ്പില്‍ ജയിക്കുക: പി ശ്രീരാമകൃഷ്ണന്‍

author

പെരിന്തല്‍മണ്ണ | പോസിറ്റീവ് എനര്‍ജി പ്രധാനം ചെയ്യുന്ന, നാടിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ സജീവമായ പങ്കാളികളാകുന്നവരെ തിരഞ്ഞെടുക്കാന്‍ പുതുതലമുറ്ക്ക് കഴിയണമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. അപവാദങ്ങളില്‍ അഭിരമിക്കുന്നവരല്ല നാടിന്റെ വികനകാര്യങ്ങളില്‍ മുഴുകുന്നവരാണ് തിരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടതെന്നും ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ എത്രത്തോളം ശരിയാണെന്ന് ജനം വിലയിരുത്തട്ടെ. നിയമപരമായ നടപടികളെ കുറിച്ച്‌ ആലോചിക്കും’. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളില്‍ മാധ്യമങ്ങളടക്കം ശരിയായ രീതിയിലല്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്പീക്കര്‍ എന്ന സ്ഥാനത്ത് ഇരിക്കുന്നതിനാല്‍ മറ്റ് ചിലരെ പോലെ ദിവസവും മാധ്യമങ്ങള്‍ക്ക് മുമ്ബില്‍ വന്ന് പ്രതികരിക്കാനാകില്ല. ഇത് ബലഹീനതയായി കാണരുതെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സരിത എസ്. നായരുടെ തൊഴില്‍തട്ടിപ്പ്; ബെവ്കോയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ മൊഴി

തിരുവനന്തപുരം: വ്യാജ രേഖകള്‍ ചമച്ച്‌ തൊഴില്‍ സരിത എസ്. നായര്‍ തട്ടിപ്പ് നടത്തിയ കേസില്‍ ബെവ്കോയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും പരാതിക്കാരന്‍റെ മൊഴി. മാനേജര്‍ മീനാകുമാരിക്ക് നല്‍കാനെന്ന പേരില്‍ പ്രതികള്‍ പണം വാങ്ങിയിരുന്നു. മീനാകുമാരിയോട് ഫോണില്‍ സംസാരിച്ചെന്നും പരാതിക്കാരന്‍ അരുണ്‍ മൊഴി നല്‍കി. ജോലി ലഭിക്കില്ലെന്ന് മീനാകുമാരി ആദ്യം പറഞ്ഞു. പറയുന്ന കാര്യങ്ങള്‍ പുറത്ത് പറയരുതെന്ന് രണ്ടാമത് ഫോണില്‍ വിളിച്ച്‌ നിര്‍ദേശിച്ചെന്നും മൊഴിയിലുണ്ട്. സരിത എസ്. നായരും കൂട്ടാളികളും തൊഴില്‍ തട്ടിപ്പ് […]

You May Like

Subscribe US Now