അപ്രത്യക്ഷമാകുന്ന മെസ്സേജ് ; വാട്‌സ്‌ആപ്പിന്റെ പുത്തന്‍ അപ്‌ഡേഷന്‍

author

ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഒരു മൊബൈല്‍ ആപ്ലിക്കേഷനാണ് വാട്‌സ്‌ആപ്പ്. അതുകൊണ്ടു തന്നെ ഉപഭോക്താക്കള്‍ക്കായി നിരവധി പുത്തന്‍ അപ്‌ഡേഷനുകളുമായി വാട്‌സ്‌ആപ്പ് ഇടയ്ക്കിടെ എത്താറുണ്ട്. അത്തരത്തില്‍ ഏറ്റവും ഉപകാരപ്രദമായ ഡിസ്സപ്പിയറിങ് മെസ്സേജ് എന്ന അപ്‌ഡേഷനുമായാണ് ഇത്തവണ വാട്‌സ്‌ആപ്പ് എത്തിയിരിക്കുന്നത്. സുഹൃത്തുമായി ചാറ്റ് ചെയ്യുമ്ബോള്‍ ഡിസ്സപ്പിയറിങ് മെസ്സേജ് എനേബിള്‍ ആക്കിയിടുകയാണെങ്കില്‍ ഏഴ് ദിവസം കഴിയുമ്ബോള്‍ ആ മെസേജുകള്‍ എല്ലാം തന്നെ അപ്രത്യക്ഷമാകുന്നതാണ്. ഈ സേവനം ഉപഭോക്താക്കള്‍ക്ക് ലഭ്യമായി കഴിഞ്ഞു.

ഡിസ്സപ്പിയറിങ് മെസ്സേജ് എനേബിള്‍ ചെയ്യുന്നതിനായി ചാറ്റ് ബോക്‌സ് ഓപണ്‍ ചെയ്ത് ഒരു വ്യക്തിയുടെ ചാറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം ചാറ്റ് ബാറിലുളള വ്യൂ കോണ്‍ടാക്‌ട് സെലക്‌ട് ചെയ്യുക. അതില്‍ മീഡിയ വിസിബിലിറ്റിയ്ക്ക് താഴെ ഡിസ്സപ്പിയറിങ് മെസ്സേജ് എന്ന ഓപ്ഷന്‍ ലഭ്യമാകുന്നതാണ്. അത് ഓണ്‍ ചെയ്യുകയാണെങ്കില്‍ ആ വ്യക്തിയുടെ മെസേജുകള്‍ എല്ലാം തന്നെ ഏഴു ദിവസം കഴിയുമ്ബോള്‍ അപ്രത്യക്ഷമാകുന്നതാണ്. ചിത്രങ്ങള്‍, ഫയലുകള്‍ എന്നിവ ഉള്‍പ്പടെ എല്ലാം തന്നെ ആട്ടോമാറ്റിക്കായി ഡിലീറ്റാവുന്നു. ഡിസ്സപ്പിയറിങ് മെസ്സേജ് എനേബിള്‍ ആക്കുവാനും ഓഫ് ചെയ്യുവാനുമുള്ള സൗകര്യം ഇതിലൂടെ ലഭിക്കുന്നതാണ്. കൂടാതെ നമുക്ക് ആവശ്യമുള്ള മെസേജുകള്‍ ആണെങ്കില്‍ അത് മാര്‍ക്ക് ചെയ്തിടാവുന്നതാണ്.

അപ്പോള്‍ ഏഴു ദിവസം കഴിഞ്ഞാലും പോകാതെ ആ മെസേജുകള്‍ നമ്മുടെ ചാറ്റ് ബോക്‌സില്‍ തന്നെ ഉണ്ടായിരിക്കുന്നതാണ്. ഡിസ്സപ്പിയറിങ് മെസ്സേജ് എന്ന നൂതന ഓപ്ഷന്‍ ഏറ്റവും കൂടുതല്‍ ഉപകാരപ്പെടുന്നത് വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലാണ്. കാരണം സൗഹൃദ കൂട്ടായ്മകള്‍, പ്രാദേശിക കൂട്ടായ്മകള്‍, കുടുംബ കൂട്ടായ്മകള്‍ തുടങ്ങി നിരവധി ഗ്രൂപ്പുകളില്‍ അംഗമാണ് നാം ഓരോരുത്തരും അതുകൊണ്ട് തന്നെ ഈ ഗ്രൂപ്പില്‍ വരുന്ന മെസ്സേജുകള്‍ വഴി നമ്മുടെ ഫാണ്‍ മെമ്മറി ഫുള്‍ ആകാനുള്ള സാധ്യത ഏറെയാണ്. എന്നാല്‍ ഇതില്‍ ഡിസ്സപ്പിയറിങ് മെസ്സേജ് ഓപ്ഷന്‍ ഓണ്‍ ചെയ്യുകയാണെങ്കില്‍ മെസ്സേജുകള്‍ ആട്ടോമാറ്റിക്കായി ഡിലീറ്റാവുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഏഴുവർഷത്തിന് ശേഷം ശ്രീശാന്ത് കളിക്കളത്തിലേയ്ക്ക്: തിരിച്ചുവരവ് കെസിഎ ടൈഗേഴ്സിലൂടെ

തിരുവനന്തപുരം: ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷം മലയാളി താരം എസ് ശ്രീശാന്ത് ക്രിക്കറ്റിലേയ്ക്ക് മടങ്ങിയെത്തുന്നു. കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിയ്ക്കുന്ന പ്രസിഡന്റ്സ് കപ്പ് ടി20യിലൂടെയാണ് ശ്രീശാന്ത് ക്രിക്കറ്റിലേയ്ക് തിരികെയെത്തുന്നത്. ടൂർണമെന്റിൽ കെസിഎ ടൈഗേഴ്സ് ടീമിലാണ് ശ്രീശാന്ത് കളിയ്ക്കുക.

You May Like

Subscribe US Now